മുംബൈ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താളംതെറ്റി. മുംബൈയില്‍ ഇറങ്ങിയ ജയ്പൂര്‍-മുംബൈ വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 11: 45 നാണ് സ്പൈസ് ജെറ്റിന്റെ എസ്.ജി 6237 വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംഭവത്തെതുടര്‍ന്ന് വിമാനത്താവളത്തിലെ പ്രധാന റണ്‍വെ താത്കാലികമായി അടച്ചിട്ടു. ഇതേത്തുടര്‍ന്ന് 54 വിമാനങ്ങല്‍ അഹമ്മദാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. നിരവധി ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. എയര്‍ വിസ്താര 10 സര്‍വീസുകള്‍ റദ്ദാക്കി. ചില സര്‍വീസുകള്‍ റദ്ദാക്കപ്പെടുകയോ വൈകാനോ സാധ്യതയുണ്ടെന്ന് മറ്റ് വിമാനകമ്പനികളും അറിയിച്ചു.
മഴ തുടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. മുംബൈയ്ക്ക് പുറമെ നവി മുംബൈ, കൊങ്കണ്‍, താനെ പ്രദേശങ്ങളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മഴയില്‍ റോഡ്, റെയില്‍ ഗതാഗതം സ്തംഭിച്ചു.
Mumbai Airport PRO: SpiceJet SG 6237 Jaipur-Mumbai flight overshot runway yesterday while landing at Mumbai Airport. All passengers are safe, no injuries reported. #Maharashtra pic.twitter.com/hEULogZHr4
— ANI (@ANI) July 2, 2019