കാസർകോഡ്: കോടികളുടെ ഓൺലൈൻ തട്ടിപ്പിലെ പ്രധാന കണ്ണി അബ്ദുൽ റോഷൻ പിടിയിൽ. കർണാടകയിലെ മടിക്കേരിയിൽ നിന്ന് പിടിയിലായ പ്രതിയിൽ നിന്ന് 40,000 സിം കാർഡുകളും 150 മൊബൈൽ ഫോണുകളും കണ്ടെടുത്തു. നിക്ഷേപ തട്ടിപ്പ് സംഘത്തിലെ പ്രധാനിയാണ് പ്രതി.
കർണാടകയിലെ മടിക്കേരിയിലെ മെബൈൽ വിതരണ കമ്പനി ഉടമയാണ്.നിക്ഷേപ തട്ടിപ്പ് സംഘത്തിന് ഒന്നിന് 50 രൂപ നിരക്കിൽ ഇയാൾ സിം വിൽപ്പന നടത്തിയിരുന്നതായി പൊലീസ് വ്യക്തമാക്കി. കൂടുൽ അന്വേഷണത്തിന് ശേഷമേ മറ്റു വിവരങ്ങൾ വ്യക്തമാകൂയെന്നും പൊലീസ് അറിയിച്ചു.