Kuwait

കല കുവൈറ്റ് വൈക്കം മുഹമ്മദ് ബഷീര്‍ സാഹിത്യ സദസ്സ്

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ഫഹാഹീല്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ആ മാങ്കോസ്റ്റിന്‍ ചോട്ടില്‍: ബഷീറിയന്‍ ഓര്‍മ്മകളുമായി ഇത്തിരി നേരം’ എന്ന പേരില്‍ മണ്‍മറഞ്ഞ പ്രശസ്ത സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓര്‍മ്മകള്‍ പങ്കിട്ടുകൊണ്ട് സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു. ജൂലൈ 18 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് മംഗഫ് കല സെന്ററിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ ഭാഗമായി ഡോക്യുമെന്ററി പ്രദര്‍ശനം, സ്‌കിറ്റ്, ബഷീറിന്റെ പെണ്ണുങ്ങള്‍, ബഷീര്‍: സാഹിത്യവും, ജീവിതവും എന്ന പേരുകളില്‍ വിഷയാവതരണം തുടങ്ങിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. പരിപാടിയിലേക്ക് മുഴുവന്‍ ആളുകളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 67059835, 96006976 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

7 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close