ലണ്ടന്‍: വിംബിള്‍ഡണ്ന്റെ മൂന്നാം റൗണ്ടില്‍ നദാലിന്റെ കരുത്തറിഞ്ഞ് മുന്‍ ഫ്രഞ്ച് ഓപ്പണ്‍ താരം സോംഗയ്‌ക്ക് മടക്കം. 6-2, 6-3, 6-2 ന് നദാല്‍ എതിരാളിയെ നിഷ്പ്രഭമാക്കിക്കളഞ്ഞു. മറ്റൊരു മത്സരത്തില്‍ ഫ്രാന്‍സ് താരം പൗളിയോട് ജയിക്കാന്‍ എട്ടു തവണചാമ്പ്യനായ ഫെഡറര്‍ക്ക് വിയര്‍പ്പൊഴുക്കേണ്ടി വന്നു. 7-5, 6-2, 7-6 (4) നാണ് ഫെഡറര്‍ മൂന്നാം റൗണ്ട് കടന്നത്.
നിലവിലെ ചാമ്പ്യന്‍ നൊവാക്ക് ജോക്കോവിച്ച് ഹുബര്‍ട്ട് ഹര്‍ക്കാസിനെ 7-5, 6-7 (7), 61, 64 ന് പൊരുതി ജയിച്ചു. നാലാം റൗണ്ടില്‍ നദാലിന്റെ എതിരാളി പോര്‍ച്ചുഗലിന്റെ ജോ സോസയാണ്. ബ്രിട്ടന്റെ ഡാന്‍ ഇവാന്‍സിനേയാണ് പരാജയപ്പെടുത്തിയത്. ഫെഡററുടെ എതിരാളി ഇറ്റലിയുടെ മാറ്റോ ബറേറ്റിനിയാണ്. ജോക്കോവിച്ചിന്റെ എതിരാളി ഹംബര്‍ട്ടാണ്.
നദാല്‍ 2015ന് ശേഷം ആദ്യമായാണ് സോംഗയുമായി ഏറ്റുമുട്ടുന്നത്. ഒരു താരവും മൂന്നാം റൗണ്ടില്‍ ഏറ്റുമുട്ടാന്‍ ആഗ്രഹിക്കാത്ത താരമാണ് സോംഗയെന്നും നദാല്‍ പറഞ്ഞു. പൗളിയ്‌ക്കെതിരെയുള്ള വിജയത്തോടെ 350 ഗ്രാന്റ്സ്ലാം സിംഗിള്‍സ് ജയിക്കുന്ന ആദ്യതാരമായി പുല്‍ത്തകിടിയുടെ രാജകുമാരനായ ഫെഡറര്‍ മാറി.















