ലണ്ടന്‍: മുൻ ചാമ്പ്യന്മാര് മൂന്ന് പേര് പോരാടുന്ന പുരുഷ വിഭാഗം ക്വാര്ട്ടറുകള് നാളെ. നിലവിലെ ചാമ്പ്യന്‍ നൊവാക് ജോക്കോവിച്ച്, മുൻ ചാമ്പ്യന്മാരായ റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ വ്യത്യസ്ത മത്സരങ്ങളില്‍ ഇറങ്ങുന്നു.
ആദ്യക്വാര്‍ട്ടറില്‍ ജോക്കോവിച്ച് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിടുമ്പോള്‍, രണ്ടാം മത്സരത്തില്‍ ഫെഡററുടെ എതിരാളി ജപ്പാന്റെ നിഷിക്കോരിയാണ്. മൂന്നാം മത്സരത്തില്‍ റാഫേല്‍ നദാല്‍ അമേരിക്കയുടെ സാം ക്വറിയോട് ഏറ്റുമുട്ടുമ്പോള്‍ നാലാം പോരാട്ടത്തില്‍ അര്‍ജ്ജന്റീനയുടെ ഗൗഡോ പെല്ലയും സ്പെയിനിന്റെ റോബര്‍ട്ടോ ബൗറ്റീസ്റ്റ അഗട്ട് എന്നിവരും മാറ്റുരയ്ക്കും.
വിംബില്‍ഡണ്‍ ചരിത്രത്തില്‍ 8 കിരീടങ്ങൾ ചൂടിയ ഫെഡററാണ് പുല്‍ത്തകിടിയിലെ താരം.ആദ്യമായി ക്വാര്‍ട്ടറിലെത്തുന്ന ജപ്പാന്റെ നിഷിക്കോരി പക്ഷെ യുഎ്സ് ഓപ്പണ്‍ മുൻ ഫൈനലിസ്റ്റാണ്. നദാലിന്റെ കാത്തിരിപ്പിന് 8 വര്‍ഷമാകുന്നു.അത്രഭീഷണിയില്ലാത്ത സാം ക്വറിയാണ് എതിരാളി.നിലവിലെ ചാമ്പ്യന്‍ ജോക്കോവിച്ച് നാല് തവണ കിരീടം ചൂടിയ താരമാണ്.ആദ്യമായി ക്വാര്‍ട്ടറില്‍ കളിക്കുന്ന ഗോഫിനാണ് മറുവശത്ത്. ക്വാര്‍ട്ടറില്‍ ആദ്യമായി കളിക്കുന്ന അര്‍ജ്ജന്റീനയുടെ ഗൗഡോ പെല്ലയും സ്പെയിനിന്റെ അഗട്ടും മത്സരിക്കുമ്പോൾ, ജയിക്കുന്നവരെ സെമിയിൽ കാത്തിരിക്കുന്നത് മുൻ ചാമ്പ്യന്മാരാണ്.