Sports

ഫുട്ബോൾ അവാർഡ് പ്രഖ്യാപിച്ചു; സുനിൽ ഛേത്രി മികച്ച താരം; മലയാളി താരം സഹൽ എമർജിംഗ് പ്ലെയർ

ന്യൂഡൽഹി: ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ 2018-19 വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. സുനിൽ ഛേത്രിയാണ് ഏറ്റവും മികച്ച പുരുഷ താരം. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. എമർജിംഗ് പ്ലെയർ ആയി മലയാളി താരം സഹൽ അബ്ദുൾ സമദിനെ തെരഞ്ഞെടുത്തു.

ഡാംഗ്മി ഗ്രേസ് ആണ് മികച്ച വനിതാ യുവതാരം. മികച്ച റഫറി ആയി ആര്‍ വെങ്കിടേഷിനേയും അസിസ്റ്റന്റ് റഫറി ആയി ജോസഫ് ടോണിയേയും തിരഞ്ഞെടുത്തു.

കഴിഞ്ഞ സീസണിൽ ബംഗളൂരു എഫ്സിക്കായി കാഴ്ചവച്ച മികച്ച പ്രകടനമാണ് ഛേത്രിയെ അവാർഡിന് അർഹനാക്കിയത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തതാണ് സഹലിനെ തെരഞ്ഞെടുക്കാൻ കാരണം.

470 Shares

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Back to top button
Close