ലണ്ടന്‍ : ഗ്രാസ്സ് കോര്‍ട്ടിലെ റാണിയാരെന്ന് ഇന്നറിയാം. എട്ടാം കിരീടത്തിനായി ഇറങ്ങുന്ന 11-ാം സീഡ് സെറീനയും ആദ്യ വിബിംള്‍ഡണ്‍ തേടി 7-ാം സീഡ് സിമോണ്‍ ഹാലെപ്പും ഏറ്റുമുട്ടും.
ടെന്നിസിലെ വനിതകളില്‍ 90 കളിലെ വന്യമായ കരുത്തായിരുന്ന മാര്‍ട്ടീന നവരത്ലോവയ്ക്ക് ശേഷം കോര്‍ട്ടിലെ പോരാളിയായി സെറീന നേടിയത് ഇതുവരെ 23 ഗ്രാന്റ്സ്ലാം കിരീടങ്ങളാണ്. 9-ാം കിരീടമെന്ന റെക്കോഡ് കൂടി സെറീനയെ കാത്തിരിക്കുകയാണ്. കഴിഞ്ഞ തവണ ഫൈനലില്‍ ജര്‍മ്മനിയുടെ ആഞ്ചലീന കീബറോഡ് തോറ്റതിന്റെ ക്ഷീണം തിര്‍ക്കാനും സെറീന ശ്രമിക്കും.
എതിരാളി റോമേനിയയുടെ സീ്മോണ് ഹാലെപ്പാണ്. 2018 ഫ്രെഞ്ച് ഓപ്പണ്‍ കിരീടജേതാവെന്ന നിലയില്‍ ഒരു ഗ്രാന്റ്സ്ലാം കിരീടം നേടിയ മികവുണ്ട്.