ന്യൂഡല്‍ഹി: നവ്ജ്യോത് സിങ് സിദ്ദുവിന്റെ രാജി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് സ്വീകരിച്ചു. രാജി ഗവര്‍ണര്‍ക്ക് കൈമാറി.
മന്ത്രിസഭയില്‍ നിന്നും രാജി വൈകുന്നതായി മാത്രമാണ് രാജിക്കത്തില്‍ പറയുന്നത്. കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. രാഹുല്‍ഗാന്ധി അദ്ധ്യക്ഷനായി ഇരിക്കുമ്പോള്‍ ജൂണ്‍ 10നാണ് രാജിക്കത്ത് നല്‍കിയത്.
2018 നവംബര്‍ കര്‍ത്താര്‍പൂര്‍ ഇടനാഴി സന്ദര്‍ശനം മുതല്‍ ആരംഭിച്ചതാണ് ക്യാപ്റ്റന്‍ അമരീന്ദര്‍-സിദ്ദു അഭിപ്രായ ഭിന്നത. സിദ്ദുവിന് നല്‍കിയിരുന്ന തദ്ദേശ സ്വയം ഭരണ വകുപ്പ് മാറ്റി ഊര്‍ജവകുപ്പ് നല്‍കിയതാണ് തര്‍ക്കം രൂക്ഷമാകാന്‍ കാരണം.
പദവി ഏറ്റെടുക്കാന്‍ സിദ്ദു തയ്യാറായിരുന്നില്ല. എന്നാല്‍ മന്ത്രി പദവി വഹിക്കാതെ ശമ്പളവും ആനൂകൂല്യങ്ങളും കൈപ്പറ്റിയിരുന്നു. ഇതിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.