മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ്, ഏകദിന, ട്വന്റി20 മത്സരങ്ങൾക്കുള്ള ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി ചെയർമാൻ എംഎസ്കെ പ്രസാദ് പ്രഖ്യാപിച്ചത്. മൂന്ന് ഫോർമാറ്റിലും വിരാട് കോഹ് ലി തന്നെയാകും ഇന്ത്യയെ നയിക്കുക. മഹേന്ദ്ര സിംഗ് ധോണിയ്ക്ക് പകരം ഋഷഭ് പന്താണ് വിക്കറ്റ് കീപ്പറായി ടീമിൽ ഇടം പിടിച്ചത്. ഏകദിനത്തിലും ട്വന്റി 20 യിലും രോഹിത് ശർമ്മയും ടെസ്റ്റിൽ അജിങ്ക്യ രഹാനെയും ഉപനായകന്മാരാകും.
ലോകകപ്പിനിടെ പരിക്കേറ്റ് മടങ്ങിയ ഓപ്പണർ ശിഖർ ധവാൻ ടീമിലേക്ക് മടങ്ങിയെത്തി. പേസർ ജസ്പ്രീത് ബൂമ്രയ്ക്കും ഹർദ്ദിക് പാണ്ഡ്യക്കും വിശ്രമമനുവദിച്ചപ്പോൾ ലോകകപ്പിൽ അവസരം കിട്ടിയിട്ടും മുതലാക്കാൻ സാധിക്കാതിരുന്ന ദിനേശ് കാർത്തിക്കിനെ ടീമിൽ നിന്ന് ഒഴിവാക്കി. ടീമിലിടം പിടിച്ചു. മനീഷ് പാണ്ഡെയും ശ്രേയസ് അയ്യരും നവ് ദീപ് സെയ്നിയും ഖലീൽ അഹമ്മദും ഏകദിന ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
ട്വന്റി 20 ടീമിൽ ക്രുണാൽ പാണ്ഡ്യ, വാഷിംഗ്ടൺ സുന്ദർ, രാഹുൽ ചാഹർ, ദീപക് ചാഹർ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടെസ്റ്റ് ടീമൽ ബൂമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്. അശ്വിൻ, ചേതേശ്വർ പൂജാര, ഉമേഷ് യാദവ് അടക്കമുള്ളവരും ടെസ്റ്റ് ടീമിലുണ്ട്. ഒപ്പം ഹനുമ വിഹാരിയും വൃദ്ധിമാൻ സാഹയും ടീമിലിടംപിടിച്ചിട്ടുണ്ട്.
മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20കളും രണ്ട് ടെസ്റ്റുകളുമടങ്ങുന്നതാണ് പരമ്പര. പരമ്പരയിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ധോണി നേരത്തെ തന്നെ ബിസിസിഐ കത്തയച്ചിരുന്നു. ധോണിയുടെ ഈ ആവശ്യം പരിഗണിച്ചാണ് ടീമിൽ നിന്നും ഒഴിവാക്കിയത്. ടെറിട്ടോറിയൽ ആർമിയുടെ പരിശീലനത്തിന് പോകുന്നതിനായാണ് ധോണി ടീമിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്.
ഏകദിന ടീം:
വിരാട് കോഹ് ലി (നായകൻ), രോഹിത് ശര്‍മ്മ (ഉപനായകൻ), ശിഖര്‍ ധവാന്, കെ.എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, യൂസ് വേന്ദ്ര ചാഹല്‍, കേദാര്‍ ജാദവ്, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, നവദീപ് സൈനി.
ട്വന്റി 20 ടീം
വിരാട് കോഹ് ലി (നായകൻ), രോഹിത് ശര്‍മ്മ (ഉപനായകൻ), ശിഖര്‍ ധവാന്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത്, ക്രുണാല്‍ പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ് ടണ്‍ സുന്ദര്‍, രാഹുല്‍ ചാഹര്‍, ഭുവനേശ്വര്‍ കുമാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചാഹര്‍, നവദീപ് സൈനി.
ടെസ്റ്റ് ടീം
വിരാട് കോലി (നായകൻ), അജിങ്ക്യ രഹാനെ (ഉപനായകൻ), മായങ്ക് അഗര്‍വാള്‍, കെ.എല്‍ രാഹുല്‍, ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, രോഹിത് ശര്‍മ്മ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ആര്. അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ജസ്പ്രീത് ബൂമ്ര, ഉമേഷ് യാദവ്.
India’s squad for 3 T20Is: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (WK), Krunal Pandya, Ravindra Jadeja, Washington Sundar, Rahul Chahar, Bhuvneshwar Kumar, Khaleel Ahmed, Deepak Chahar, Navdeep Saini
— BCCI (@BCCI) July 21, 2019
India’s squad for 3 ODIs: Virat Kohli (Captain), Rohit Sharma (VC), Shikhar Dhawan, KL Rahul, Shreyas Iyer, Manish Pandey, Rishabh Pant (wk), Ravindra Jadeja, Kuldeep Yadav, Yuzvendra Chahal, Kedar Jadhav, Mohammed Shami, Bhuvneshwar Kumar, Khaleel Ahmed, Navdeep Saini
— BCCI (@BCCI) July 21, 2019
India’s squad for 2 Tests: Virat Kohli (Captain), Ajinkya Rahane (VC), Mayank Agarwal, KL Rahul, C Pujara, Hanuma Vihari, Rohit Sharma, Rishabh Pant (WK) Wriddhiman Saha (WK), R Ashwin, Ravindra Jadeja, Kuldeep Yadav, Ishant Sharma, Mohammed Shami, Jasprit Bumrah, Umesh Yadav
— BCCI (@BCCI) July 21, 2019