ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാകുന്നു
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് ആഷസ് പരമ്പരയോടെ തുടക്കമാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 25, 2019, 07:12 pm IST
Facebook
Twitter
WhatsAppTelegram

ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് വരുന്നു. ഓഗസ്റ്റ് 1ന് ബെര്‍മിംഗ്ഹാമില്‍ ആരംഭിക്കുന്ന ആഷസ് പരമ്പരയോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുക. ഓഗസ്റ്റ് 14ന് ശ്രീലങ്കയും ന്യൂസിലന്‍ഡും തമ്മില്‍ നടക്കുന്ന 2 ടെസ്റ്റുകളുള്ള പരമ്പരയും ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയും ലോക ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാകും.

ക്രിക്കറ്റിന്റെ ആദിമ രൂപമായ ടെസ്റ്റ് ക്രിക്കറ്റില്‍ കേവലം റാങ്കിംഗിനപ്പുറം ജേതാക്കളെ കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഏറെ നാളായി ചര്‍ച്ച ചെയ്യപ്പെടുന്ന ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പ് ഐസിസി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നത്. നിലവില്‍ സീസണിന്റെ അവസാനമാണ് പോയിന്റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നത്.

ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ ഒന്‍പത് സ്ഥാനക്കാര്‍ക്കാണ് ടെസ്റ്റ് ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിന് യോഗ്യത ലഭിക്കുക. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ഇന്ത്യ, ന്യൂസിലന്‍ഡ്, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ രാജ്യങ്ങള്‍ക്കാണ് യോഗ്യത ലഭിച്ചിരിക്കുന്നത്. സിംബാബ്‌വെ, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ് എന്നിവര്‍ ടൂര്‍ണമെന്റില്‍ ഉണ്ടാകില്ല.

2 വര്‍ഷം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റിന്റെ അവസാനം ഏറ്റവും അധികം പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകളാണ് ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിനിറങ്ങുക. 2021 ജൂണില്‍ ലോര്‍ഡ്‌സിലാണ് ഫൈനല്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഫൈനല്‍ മത്സരം സമനിലയില്‍ അവസാനിച്ചാല്‍ ടൂര്‍ണമെന്റിന്റെ അവസാനം ഒന്നാമത് എത്തിയിരുന്ന ടീമിനെ വിജയിയായി പ്രഖ്യാപിക്കും. എന്നാല്‍ ഇരു ടീമുകളും ഒന്നാമതായാല്‍ വിജയിയെ എങ്ങനെ തെരഞ്ഞെടുക്കുമെന്ന കാര്യത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ കൃത്യത ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഒന്‍പത് രാജ്യങ്ങളും 3 ഹോം മാച്ചുകളും 3 എവേ മാച്ചുകളുമുള്‍പ്പെടെ 6 കളികള്‍ വീതം കളിക്കണം. ഇതോടെ എല്ലാരാജ്യങ്ങളും കളിക്കുന്ന മത്സരങ്ങളുടെ എണ്ണം തുല്യമാകും. എല്ലാ ടെസ്റ്റ് പരമ്പരക്കും 120 പോയിന്റാണ് കണക്കാക്കിയിരിക്കുന്നത്. മത്സരങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പോയിന്റ് തുല്യമായി വീതിക്കപ്പെടും. ഉദാഹരണത്തിന് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പരയില്‍ രണ്ട് മത്സരങ്ങളാണുള്ളത്. വിജയിക്കുന്ന ടീമിന് 60 പോയിന്റ് ലഭിക്കും. എന്നാല്‍ 5 മത്സരങ്ങളുള്ള പരമ്പരയില്‍ ഓരോ മത്സരത്തിനും 24 പോയിന്റ് (24×5=120) വീതമാകും ലഭിക്കുക. സമനില ആണെങ്കില്‍ ആകെ പോയിന്റിന്റെ മൂന്നില്‍ ഒന്ന് പോയിന്റും ലഭിക്കും.

Share107
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies