ലസിത് മലിംഗയുടെ അവസാന ഏകദിനം ഇന്ന്, ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച യോര്‍ക്കര്‍ പ്രതിഭയ്ക്ക് ഇനി വിശ്രമം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ലസിത് മലിംഗയുടെ അവസാന ഏകദിനം ഇന്ന്, ബാറ്റ്‌സ്മാന്‍മാരെ വിറപ്പിച്ച യോര്‍ക്കര്‍ പ്രതിഭയ്‌ക്ക് ഇനി വിശ്രമം

തുടര്‍ച്ചയായി 4 പന്തില്‍ 4 വിക്കറ്റ്, ഏറ്റവും കൂടുതല്‍ ഹാട്രിക്ക് :ലസിത് മലിംഗ ഒരു തികഞ്ഞ പോരാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 26, 2019, 12:02 pm IST
Facebook
Twitter
WhatsAppTelegram

കൊളംബോ: ലോകക്രിക്കറ്റിലെ ഏറ്റവും മാരകശേഷികൊണ്ടും ബൗളിംഗ് ആക്ഷന്‍കൊണ്ടും പ്രസിദ്ധനായ ശ്രീലങ്കന്‍ ബൗളര്‍ ലസിത് മലിംഗ ഇന്ന് തന്റെ ക്രിക്കറ്റ് ജീവിതത്തിലെ അവസാന ഔദ്യോഗിക ഏകദിനത്തിനിറങ്ങുന്നു.ബംഗ്ലാദേശാണ് എതിരാളി.കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

തുടര്‍ച്ചയായി 4 പന്തില്‍ 4 വിക്കറ്റ്,ഏറ്റവും കൂടുതല്‍ ഹാട്രിക്ക് ലസിത് മലിംഗ എന്ന ചുരുളന്‍മുടിയന്‍ ഇനി ക്രിക്കറ്റ് പിച്ചിലില്ല . ആ നിറഞ്ഞ ചിരിയും സൗഹൃദവും വിനയവും നിറഞ്ഞ കളത്തിലെ ആ താരം കളിഓര്‍മ്മകളുമായി ഗ്യാലറിയിലേയ്‌ക്ക് മടങ്ങുന്നു.

ദക്ഷിണാഫ്രിക്കക്കെതിരെയായിരുന്നു 2007ല്‍ ലോകകപ്പില്‍ കാണികള്‍ തരിച്ചിരുന്ന ആ ബൗളിംഗ് പ്രകടനം നടന്നത്.ജോര്‍ജ്ജ് ടൗണിലായിരുന്നു കളി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 49.3 ഓവറില്‍ വെറും 209ല്‍ ഓള്‍ഔട്ട്.തകര്‍പ്പന്‍ ജയത്തിനായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ശരിക്കും ഒരു മരണക്കിണറില്‍പെട്ടപോലെയായി. 5 വിക്കറ്റ് നഷ്ടത്തില്‍ 45 ഓവറില്‍ 205ലെത്തി നിന്ന് ദക്ഷിണാഫ്രിക്ക കിതച്ചു. വരാനിരുന്നത് ലോകംകണ്ട ഏറ്റവും മികച്ച ഏകദിനക്രിക്കറ്റ് ക്ലൈമാക്‌സ്.

45-ാം ഓവര്‍ മലിംഗയ്‌ക്ക്. ഒറ്റ സിക്‌സറില്‍ തീരുമാനമാക്കാൻ ശേഷിയുള്ള ഷോണ്‍ പൊള്ളോക്കും ആന്‍ഡ്രൂ ഹാളും ക്രിസില്‍.ആ ഓവറിലെ ആദ്യ 4 പന്തുകളിലും റണ്‍വിട്ടുകൊടുക്കാഞ്ഞ മലിംഗയുടെ യോർക്കർ അഞ്ചാം പന്തില്‍ പൊള്ളോക്കിന്റെ(13) സ്റ്റമ്പ് പിഴുതു.ആന്‍ഡ്രൂ ഹാള്‍ അടുത്ത പന്തില്‍ ക്യാച്ച് നല്‍കി മടങ്ങി.

ചാമിന്ദവാസ് ഒരു റണ്‍സ്മാത്രം വിട്ടുകൊടുത്ത 46-ാമത്തെ ഓവര്‍ കഴിഞ്ഞ് വിഷമിച്ചുപോയ ദക്ഷിണാഫ്രിക്കയെകാത്തിരുന്നത് ഒരുകൊടുങ്കാറ്റായിരുന്നു. വെറും 3 റണ്‍സ് മാത്രം വിജയലക്ഷ്യം.47-ാം ഓവര്‍ എറിയാന്‍ സ്വര്‍ണ്ണനിറം കലര്‍ന്ന കാപ്പിരിമുടിയുമായി മലിംഗ ഓടിയടുത്തു. മറുതലയ്‌ക്ക് ബാറ്റേന്തുന്നത് ലോകംകണ്ട ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍ ജാക്വിസ് കല്ലിസ്.86 റണ്‍സ് എടുത്തു നിന്ന കല്ലിസിന് പന്ത് ബാറ്റില്‍കൊണ്ട് വിക്കറ്റ്കീപ്പറുടെ കയ്യില്‍ ഒതുങ്ങുന്നത് നോക്കി നില്‍ക്കേണ്ടിവന്നു.ലോകകപ്പിലെ 5-ാം ഹാട്രിക്ക് പ്രകടനം.

പക്ഷെ കാര്യങ്ങള്‍ അവിടംകൊണ്ട് നിന്നില്ല.തൊട്ടടുത്ത പന്തിലെ യോര്‍ക്കറില്‍ മഖായ എന്‍ടിനിയുടെ മിഡില് സ്റ്റമ്പ് തെറിച്ചു.ദക്ഷിണാഫ്രിക്ക 207 ന് 9. അവസാന പന്തില്‍റണ്‍സ് എടുപ്പിച്ചുമില്ല. 48-ാം ഓവര്‍ വീണ്ടും ചാമിന്ദാവാസ്. അല്‍ഭുതപ്പെടുത്തുന്ന ചാമിന്ദാവാസ് കൃത്യതയ്‌ക്കും ശ്രീലങ്കന്‍ ഫീല്‍ഡിംഗ് മികവിലും മേയ്ഡന്‍ ഓവര്‍! അടുത്ത ഓവറില്‍ മലിംഗയുടെ ആറാം വിക്കറ്റ് സാധ്യതയും ശ്രീലങ്കന്‍ ജയവും തലനാരിഴയ്‌ക്ക് നഷ്ടമാക്കി ദക്ഷിണാഫ്രിക്കന്‍ വാലറ്റം ജയിച്ചെങ്കിലും ലസിത് മലിംഗ എന്ന മാരകബൗളര്‍ തന്റെ വരവറിയിച്ച ദിനമായി മാറി. 2011 ലെ ലോകപ്പിലും മലിംഗ കെനിയക്കെതിരെ ഹാട്രിക്ക് പ്രകടനം കാഴ്ചവച്ചു.

ശ്രീലങ്കയ്‌ക്ക് വേണ്ടി 30ടെസ്റ്റുകളും,225 ഏകദിനങ്ങളും 73 ട്വന്റി ട്വന്റികളും കളിച്ചിട്ടുള്ള മലിംഗ, മികച്ച സ്വിംഗ് ബൗളറായിരുന്ന ചാമിന്ദവാസിന് ശേഷം ആരാധകര്‍ ആവേശത്തോടെ നെഞ്ചിലേറ്റിയ പേസ് ബൗളറായി മാറി. ക്യാപ്റ്റനായിരിക്കെ ശ്രീലങ്കയെ ട്വന്റി ട്വന്റി ചാമ്പ്യനാക്കിയെന്ന യശസ്സും മലിംഗയുടെ കിരീടത്തിലെ പൊന്‍തൂവലായി.

Share156
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

മഴ ശക്തമാകും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ കാറ്റിനും സാധ്യത; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

നവരാത്രി ആഘോഷത്തിന് വിജയ് കേരളത്തിൽ; നാളെ തൃശ്ശൂരിലെത്തും, കല്യാൺ ജ്വല്ലേഴ്‌സ് ഉടമ ടി.എസ്. കല്യാണരാമന്റെ വസതിയിൽ പ്രത്യേക ചടങ്ങ്

പാളം അറ്റകുറ്റപ്പണി: കേരളത്തിലെ ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം; ഏതൊക്കെ ട്രെയിനുകള്‍ക്ക് നിയന്ത്രണം?

തോക്ക് ജാമായി, സഹപ്രവർത്തകൻ പോലീസിനെ അറിയിച്ചു; അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിലെ കൂട്ടക്കൊലപാതക പദ്ധതി പൊളിഞ്ഞത് ഇങ്ങനെ

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

നാളെ ഉച്ചയ്‌ക്കുശേഷം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിൽ ‘ഹോരാ – ദശാദ്ധ്യായി’ പഠന പരമ്പര ഒക്ടോബർ 22 മുതൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies