കുവൈറ്റ് സിറ്റി : സെന്റ് സ്റ്റീഫന്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയിലെ സെന്റ് സ്റ്റീഫന്‍സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ‘തളിരുകള്‍’ മാതൃഭാഷ പഠന പദ്ധതിയുടെ ഭാഗമായി ചിത്രരചന ശില്പശാല നടത്തി. അബ്ബാസിയ സെന്റ് സ്റ്റീഫന്‍സ് ഹാളില്‍ നടന്ന ശില്പശാലയ്ക്ക് കുവൈറ്റിലെ പ്രമുഖ ചിത്രകാരന് ആര്‍ട്ടിസ്റ്റ് സുനില്‍ കുളനട നേതൃത്വം നല്കി. ഭാഷയുടെ ഉല്പത്തിയും വികാസവും, മലയാള അക്ഷരങ്ങളും ചിത്രരചനയും എന്നവിഷയത്തെ അധികരിച്ച് സുനില്‍ കുളനട കുട്ടികള്‍ക്ക് ക്ലാസ്സെടുത്തു. സെക്രട്ടറി അലക്സ് പോളച്ചിറക്കല്‍ സ്വാഗതവും ‘തളിരുകള്‍’ കണ്‍വീനര്‍ സുബി ജോര്‍ജ് കൃതജ്ഞതയും പറഞ്ഞു. കുട്ടികളുടെ സജീവ സാന്നിധ്യത്തില്‍ നടന്ന ശില്‍പ്പശാലയില്‍ ഇടവക വികാരി ഫാ:ജോണ്‍ ജേക്കബ് ആര്‍ട്ടിസ്റ്റ് സുനില്‍ കുളനടയ്ക്ക് ഉപഹാരം നല്കി