ന്യൂഡല്‍ഹി: ഭാരതത്തിലും വിദേശത്തുമുള്ള എല്ലാ മലയാളി സഹോദരി സഹോദരന്മാര്ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്.ഈ വിളവെടുപ്പ് ഉത്സവം എല്ലാ മലയാളികളുടെയും ജീവിതത്തില്‍ ഉദാത്തമായ സന്തോഷവും സമ്പല്‍സമൃദ്ധിയും കൊണ്ടു വരട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
നന്മയുടെ ഉത്സവമായ ഓണം നമ്മുടെ രാജ്യത്തെ സമാധാനത്തിന്റെയും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും ഒരു പുതു യുഗത്തിലേക്ക് നയിക്കട്ടെ എന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശംസിച്ചു. സമ്പല്‍സമൃദ്ധിയുടെ ആഘോഷമായ ഓണക്കാലം കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒത്തുചേരാനും സ്നേഹം പങ്കുവെക്കാനുമുള്ള അവസരമാണ്. അഭിവൃദ്ധിയുടെ ആഘോഷം എന്നതിനുപരിയായി ഓണം സത്യസന്ധത, ദയ, ത്യാഗം എന്നീ മാനുഷിക മൂല്യങ്ങളുടെയും ആഘോഷമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
ഐശ്വര്യത്തിന്റെ സന്ദേശമായ ഓണത്തിന് എല്ലാ മലയാളികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, വി മുരളീധരന് തുടങ്ങിയവരും ആശംസകള്‍ നേര്‍ന്നിരുന്നു.
എല്ലാ മലയാളികൾക്കും സന്തോഷവും സമ്പത്സമൃദ്ധിയും നിറഞ്ഞ ഒരു ഓണം ആശംസിക്കുന്നു . ഓണം കേരളത്തിലെ ഭരണാധികാരിയായിരുന്ന മഹാബലി തമ്പുരാന്റെ സ്മരണയ്ക്കായി ആഘോഷിക്കപ്പെടുന്നു . മഹാബലിയുടെ സദ്ഭരണകാലത്തു രാജ്യത്തിൽ സമാധാനവും സമൃദ്ധിയും നിറഞ്ഞു നിന്നിരുന്നു എന്നാണ് ഐതിഹ്യം . #Onam pic.twitter.com/qX4nXmohMb
— Vice President of India (@VPSecretariat) September 11, 2019
എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു.
— President of India (@rashtrapatibhvn) September 11, 2019