മോസ്കോ: മോസ്ക്കോയില്‍ ഇന്ത്യന്‍ എംബസിയില്‍ ആദ്യമായി വനിത ഡിഫന്‍സ് അറ്റാഷെയും. വിംഗ് കമാന്‍ഡര്‍ അഞ്ജലി സിംഗ് ആണ് ഡപ്യൂട്ടി എയര്‍ അറ്റാഷെയായി നിയമിതയായത്.
സെപ്റ്റംബര്‍ പത്തിന് ഇവര്‍ ചുമതലയേറ്റതായി മോസ്ക്കോയിലെ ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു. ബീഹാര്‍ സ്വദേശിയാണ് നാല്പ്പത്തൊന്ന്കാരിയായ അഞ്ജലി. മിഗ് 29 യുദ്ധവിമാനത്തിലാണ് ഇവര്‍ പരിശീലനം നേടിയത്. വ്യോമസേനയില്‍ 17 വര്‍ഷമായി സേവനം ചെയ്യുന്ന അഞ്ജലി എയ്റോനോട്ടിക്കല്‍ എന്‍ജിനീയറാണ്.