അനന്ത്നാഗ്; ജമ്മുകശ്മീരിലെ അനന്ത്നാഗില്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഓഫീസിന് പുറത്ത് ഭീകരാക്രമണം. ഭീകരര്‍ ഗ്രനേഡ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തെ തുടര്‍ന്ന് ഭീകരര്‍ക്കായി അന്വേഷണം ആരംഭിച്ചെന്ന് ജമ്മുകശ്മീര്‍ പോലീസ് ട്വിറ്ററില്‍ കുറിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.