മഞ്ഞക്കടലായി കൊച്ചി; ഓഗ്ബച്ചെ കരുത്തിൽ ബ്ലാസ്റ്റേഴ് സിന് ജയം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഞ്ഞക്കടലായി കൊച്ചി; ഓഗ്ബച്ചെ കരുത്തിൽ ബ്ലാസ്റ്റേഴ് സിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 20, 2019, 10:24 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: ആരാധകരുടെ പ്രതീക്ഷകള്‍ കേരള ബ്ലാസ്റ്റേഴ്‌സ് കാത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ എ.ടി.കെയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് വീഴ്‌ത്തി ആറാം സീസണില്‍ മഞ്ഞപ്പട വിജയകുതിപ്പ് തുടങ്ങി. കഴിഞ്ഞ സീസണിലും ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് കൊല്‍ക്കത്തയെ വീഴ്‌ത്തിയിരുന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു കൊച്ചിയില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ജയം. നായകന്‍ ബെര്‍ത്തലോ ഒഗ്ബച്ചെ തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയ ശില്‍പി. 30, 45 മിനുറ്റുകളിലായിരുന്നു നൈജീരിയന്‍ സ്‌ട്രൈക്കര്‍ എതിര്‍വല കുലുക്കിയത്. സന്ദര്‍ശകര്‍ക്കായി ഇംഗ്ലീഷ് താരം കാള്‍ മക്ഹഗ് (6*) ആശ്വാസ ഗോള്‍ നേടി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 36,298 പേരാണ് ഉദ്ഘാടന മത്സരം നേരില്‍ കാണാനെത്തിയത്. ത്രസിപ്പിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു മത്സരത്തിന്റെ കിക്കോഫ്. 24ന് മുംബൈ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം ഹോം മത്സരം.

4-2-3-1 ഫോര്‍മേഷനിലായിരുന്നു എല്‍കോ ഷട്ടോരി ആദ്യ മത്സരത്തിന് ടീമിനെ വിന്യസിച്ചത്. ക്ലബ്ബ് ജഴ്‌സിയില്‍ എട്ടു താരങ്ങളുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇന്നലെ. ഗോള്‍വലയ്‌ക്ക് മുന്നില്‍ ബിലാല്‍ ഖാന്‍ എത്തി. പ്രതിരോധത്തില്‍ നാലംഗ സംഘത്തെ അണിനിരത്തി. ജയ്‌റോ റോഡ്രിഗസും ജിയാന്നി സുയ് വെര്‍ലൂനും സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരായി. ലാല്‍റുവാത്താറയും മുഹമ്മദ് റാക്കിപ്പും പ്രതിരോധ സംഘത്തില്‍ ഉള്‍പ്പെട്ടു.പ്രതിരോധത്തിന് തൊട്ടുമുന്നില്‍ ജിക്‌സണ്‍ സിങ്ങും മുഹമ്മദൗ നിങ്ങും. സെര്‍ജിയോ സിഡോഞ്ചോയ്‌ക്കായിരുന്നു മധ്യനിരയുടെ ചുമതല. ഇരുവശങ്ങളിലും കെ പ്രശാന്തും ഹാളീചരണ്‍ നര്‍സാറിയും. സ്‌ട്രൈക്കറായി ക്യാപ്റ്റന്‍ ബര്‍തലോമേവ് ഒഗ്‌ബെച്ചെയും നിരന്നു. എടികെ മൂന്ന് സ്‌ട്രൈക്കര്‍മാരെ കളിപ്പിച്ചു. ഡേവിഡ് വില്യംസ്, മൈക്കേല്‍ സുസൈരാജ്, റോയ് കൃഷ്ണ. മധ്യനിരയില്‍ കാള്‍ മക്ഹു, പ്രണോയ് ഹാള്‍ദെര്‍, ഹാവിയര്‍ ഹെര്‍ണാണ്ടസ് എന്നിവരായിരുന്നു. പ്രബീര്‍ ദാസും അഗസ്റ്റിന്‍ ഇന്‍ഗ്വിസ്, പ്രീതം കോട്ടല്‍ എന്നിവര്‍ക്കായിരുന്നു പ്രതിരോധ ചുമതല. ഗോള്‍ കീപ്പര്‍ അരിന്ദം ഭട്ടാചാര്യ.

ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി എട്ട് താരങ്ങളാണ് ആദ്യമായി കളിക്കാനിറങ്ങിയത്. ബ്ലാസ്‌റ്റേഴ്‌സിന്റേതായിരുന്നു ആദ്യനീക്കം. ഹാളീചരണ്‍ നര്‍സാറിയുടെ അടി പുറത്തേക്ക് പോയി. കളിയുടെ ആറാംമിനിറ്റില്‍ എടികെ ലീഡ് നേടി. ജയേഷ് റാണെയെ ജീക്‌സണ്‍ സിങ് വീഴ്‌ത്തിയതിന് ഫ്രീകിക്ക്. ഹാവിയര്‍ ഹെര്‍ണാണ്ടസ് കിക്കെടുത്തു. ബോക്‌സില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിനൊപ്പം അഗസ്റ്റിന്‍ ഇനിഗ്യൂസ് ഉയര്‍ന്നുചാടി. ഇനിഗ്യൂസിന്റെ ഹെഡര്‍ കാള്‍ മക്ഹഗിന്. ഈ ബ്രിട്ടീഷുകാരന്റെ തണ്ടര്‍ ഷോട്ട് ബ്ലാസ്‌റ്റേഴ്‌സ് വലയില്‍ കുരുങ്ങി. ബ്ലാസ്‌റ്റേഴ്‌സിന്റെ ശക്തമായ തിരിച്ചുവരവാണ് പിന്നീട് കണ്ടത്. ജെസെല്‍ കര്‍ണെയ്‌റോയുടെ ഫ്രീകിക്കില്‍ ജയ്‌റോയുടെ ഹെഡര്‍. നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിനെ തടഞ്ഞു. ജയ്‌റോയുടെ ഹെഡര്‍ നേരിയ വ്യത്യാസത്തിലാണ് പുറത്തുപോയത്. 20ാം മിനിറ്റില്‍ കെ പ്രശാന്ത് വലതുമൂലയില്‍ തൊടുത്ത അടി ഗോള്‍വലയെ ലക്ഷ്യമാക്കി നീങ്ങിയെങ്കിലും എടികെ ഗോളി അരിന്ദം തടഞ്ഞു. എടികെയുടെ നീക്കങ്ങള്‍ റോയ് കൃഷ്ണയും നെയ്തതായിരുന്നു. റോയ് കൃഷ്ണയുടെ ഒറ്റയ്‌ക്കുള്ള നീക്കങ്ങള്‍ അപകടമുയര്‍ത്തിയെങ്കിലും ജയ്‌റോയുടെ നേതൃത്വത്തിലുള്ള പ്രതിരോധ സംഘം അവസരത്തിനൊത്തുയര്‍ന്നു.

27ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍മുഖത്ത് അപകടം മണത്തു. ഡേവിഡ് വില്യംസില്‍നിന്ന് പന്തുമായി മുന്നേറിയ മൈക്കേല്‍ സുസൈരാജ് ബോക്‌സില്‍ കടന്നു. ജയ്‌റോ ഇടപെട്ടു. സുസൈരാജ് ബോക്‌സില്‍ വീണു. എടികെ പെനല്‍റ്റി വാദിച്ചെങ്കിലും റഫറി അനുവദിച്ചില്ല. പിന്നെ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രത്യാക്രമണം. ഒഗ്‌ബെച്ചെയാണ് വഴിയൊരുക്കിയത്. വരയുടെ അരികില്‍നിന്ന് ഒഗ്‌ബെച്ചെയുടെ ഹെഡര്‍. ക്ലിയര്‍ ചെയ്യാനുുള്ള ശ്രമമായിരുന്നു എടികെയുടേത്. പക്ഷേ, ജയ്‌റോയെ ഹാള്‍ദെര്‍ ചവുട്ടിവീഴ്‌ത്തി. ഒഗ്‌ബെച്ചെയുടെ പെനല്‍റ്റി ആരാധകര്‍ക്ക് ആവേശമായി. ആദ്യപകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. 45ാം മിനിറ്റില്‍ കെ പ്രശാന്ത് വലതുകോര്‍ണറില്‍നിന്ന് പായിച്ച അടി സിഡോഞ്ച ഏറ്റുവാങ്ങാനൊരുങ്ങി. ഇതിനിടെ ഹാള്‍ദര്‍ പന്ത് ക്ലിയര്‍ ചെയ്യാനും ശ്രമിച്ചു. പന്ത് ഒഗ്‌ബെച്ചെയ്‌ക്കാണ് കിട്ടിയത്. ഈ നൈജീരിയന്‍ സ്വദേശി ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാംഗോളുംനേടി.

രണ്ടാംപകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. ഇടയ്‌ക്ക് മികച്ച പാസുകളായി മുന്നേറുകയും ചെയ്തു. 64ാം മിനിറ്റില്‍ സിഡോയ്‌ക്ക് പകരം ബ്ലാസ്‌റ്റേഴ്‌സ് മറ്റൊരു മധ്യനിരക്കാരന്‍ മരിയോ അര്‍ക്യൂസിനെ രംഗത്തിറക്കി. ഉടന്‍തന്നെ നല്ല നീക്കമുണ്ടായി. ഒഗ്‌ബെച്ചെ, പ്രശാന്ത്, മുഹമ്മദ് റാകിപ്, നിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ നല്ല മുന്നേറ്റം. നിങ്ങിന്റെ ഷോട്ട് പുറത്തേക്കാണ് പോയത്. എടികെ റാണെയെ പിന്‍വലിച്ച് സെഹ്‌നാജ് സിങ്ങിനെ ഇറക്കി. എടികെ നടത്തിയ പ്രത്യാക്രമണത്തെ ജയ്‌റോ തടഞ്ഞു. ഒറ്റയ്‌ക്ക് മുന്നേറിയ പ്രബീര്‍ ദാസിനെ ബോക്‌സിന് തൊട്ടുമുന്നില്‍വച്ച് ജയ്‌റോ ടാക്കിള്‍ ചെയ്തു. 80ാം മിനിറ്റില്‍ നര്‍സാറിയെ പിന്‍വലിച്ച് സഹല്‍ അബ്ദുള്‍ സമദിനെ ബ്ലാസ്‌റ്റേഴ്‌സ് ഇറക്കി. സഹലിനെ സ്‌റ്റേഡിയം നിറഞ്ഞ കയ്യടികളോടെയാണ് സ്വാഗതം ചെയ്തത്. ചില മികച്ച നീക്കങ്ങള്‍ സഹല്‍ നടത്തി. മത്സരം അധികസമയത്തേക്ക് നീണ്ടെങ്കിലും സമനില ഗോള്‍ നേടാന്‍ കൊല്‍ക്കത്തക്കായില്ല. ഒടുവില്‍ ആര്‍ത്തിരമ്പിയ മുപ്പത്തിയയ്യായിരത്തിലേറെ കാണികള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് വിജയമധുരം സമ്മാനിച്ചു.

Tags: ISL2019
Share323
Tweet
SendShare

More News from this section

ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

Latest News

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

കെഎസ്ആർടിസി ഡിപ്പോകളുടെ ചെലവ് ഇനി തദ്ദേശസ്ഥാപനങ്ങൾക്ക്; സർക്കാർ പണം നൽകില്ല, വികസനഫണ്ടും തൊഴിലുറപ്പ് വിഹിതവും ഉപയോഗിക്കാൻ നിർദേശം

പൈതൃക നെൽവിത്തുകളുടെ കാവലാൾ വിടവാങ്ങി; പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മരണം; സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു, ജില്ലാ പൊലീസ് മേധാവിയോടും ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് തേടി

കേരളത്തിൽ തുലാവർഷമെത്തുന്നു; വ്യാഴാഴ്ച നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ ശക്തമായ മഴയ്‌ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത

കോൺഗ്രസ് വിപ്പ് ലംഘിച്ച് ഇടതുപക്ഷത്തിന് വോട്ട് ചെയ്തെന്ന് പരാതി; എരുമേലി മുൻ പ്രസിഡന്റ് സുബി സണ്ണിയെ ആറു വർഷത്തേക്ക് അയോഗ്യയാക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies