നിരീക്ഷണം നടത്താന്‍ ഇനി റോബോട്ടുകളും. കാലിഫോര്‍ണിയ പാര്‍ക്കുകളിലാണ് നിരീക്ഷണം നടത്താന്‍ പോലീസ് റോബോട്ടുകളെ ഉപയോഗിച്ചത്. റോബോകോപ്പ് എന്നാണ് ഈ നിരീക്ഷണ റോബോട്ടിന്റെ പേര്. ലളിതമായി പറഞ്ഞാല്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു സിസിടിവി ക്യാമറയാണ് ഇത്. ഹണ്ടിങ്ടണ്‍ പാര്‍ക്ക് സിറ്റി കൗണ്‍സിലിന് റോബോകോപ്പിനെ പൊലീസ് കൈമാറി.
വഴികളിലൂടെ ഉരുണ്ടുനീങ്ങുന്ന നിരീക്ഷണ റോബോട്ടിന് 360 ഡിഗ്രിയില്‍ ഉയര്‍ന്ന ഗുണമേന്മയില് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള ക്യാമറയുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പാര്‍ക്കില്‍ റോബോകോപ്പ് നിരീക്ഷണം നടത്തുന്നുണ്ട്.

റോബോകോപ്പ് പകര്‍ത്തുന്ന ലൈവ് വീഡിയോകള്‍ നേരിട്ട് പോലീസ് വകുപ്പ് ഓഫീസിലേക്കാണ് എത്തുക. ആവശ്യമെങ്കില്‍ ഈ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു വെക്കാനും സാധിക്കും. ഇതുവഴി കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാന്‍ സാധിക്കുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതോടൊപ്പം തന്നെ പാര്‍ക്കിലെത്തുന്നവരെ ആശംസകള്‍ അറിയിക്കാനും റോബോകോപ്പിന് സാധിക്കും.















