ടിക് ടോക്കിനെ മറികടക്കാന്‍ റീല്‍സ് ആപ്ലിക്കേഷനുമായി ഇന്‍സ്റ്റഗ്രാം. ടിക് ടോക്കിന് സമാനമായ വീഡിയോകളടങ്ങുന്ന പുതിയ ആപ്ലിക്കേഷനുമായാണ് ഇന്‍സ്റ്റഗ്രം ഉപയോക്താക്കളുടെ മുന്നില്‍ എത്തുന്നത്.
വിവിധ എഡിറ്റിംഗ് ഉപകരണങ്ങളും പ്രത്യേക ഇഫക്റ്റുകളും ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നതാണ് റീല്‍സ്. ഇന്‍സ്റ്റഗ്രം ക്യാമറയുടെ ലിപ് സമന്വയിപ്പിച്ച് വീഡിയോ സൃഷ്ടിക്കാന്‍ കഴിയും. മാത്രമല്ല ഒരു വ്യക്തി സൃഷ്ടിച്ച ഉള്ളടക്കം കണ്ടെത്തുന്നതിനും ഷെയര്‍ ചെയ്യുന്നതിനും മറ്റ് ഉപയോക്താക്കള്‍ക്ക് അതിന്റെതായ ഡെഡിക്കേറ്റഡ് ഫീഡ് ഉണ്ടായിരിക്കും.
ഉപയോക്താക്കള്‍ക്ക് 15 സെക്കന്‍ഡ് വീഡിയോകള്‍ സൃഷ്ടിക്കാനും ആനിമേഷനുകള്‍, സ്റ്റിക്കറുകള്‍, പശ്ചാത്തല സംഗീതം, ഓഡിയോ സ്‌നിപ്പെറ്റുകള്‍ എന്നിവയും റീല്‍സിന് കഴിയുമെന്നാണ് ഇന്‍സ്റ്റയുടെ വാഗ്ദാനം.
നിലവില്‍ ബ്രസീലില്‍ മാത്രമേ ഇതു ലഭ്യമാകൂ. ഇന്ത്യയില്‍ റീല്‍സിന്റെ വരവിന്റെ കാര്യത്തിന്റെ തീരുമാനമായിട്ടില്ല.















