ഇന്ന് ദേശീയ നാവികസേനാ ദിനം; 1971ലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളോടെ രാജ്യം
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ഇന്ന് ദേശീയ നാവികസേനാ ദിനം; 1971ലെ യുദ്ധത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലികളോടെ രാജ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 4, 2019, 12:28 pm IST
FacebookTwitterWhatsAppTelegram

ഇന്ന് ദേശീയ നാവികസേനാ ദിനം. പാകിസ്ഥാനുമായുള്ള യുദ്ധത്തില്‍ നാവികസേന നടത്തിയ സുപ്രധാന പോരാട്ടത്തിന്റെ ഓര്‍മ്മയ്‌ക്കായാണ് ഈ ദിനം ആചരിക്കുന്നത്. 1971 ഡിസംബര്‍ 4ലെ ഓപ്പറേഷന്‍ ട്രൈഡന്റ് സമയത്ത് ഇന്ത്യന്‍ നാവികസേന പാക്കിസ്ഥാന്റെ പടക്കപ്പലായ പിഎന്‍എസ് ഖൈബാര്‍ ഉള്‍പ്പെടെ നാല് പാക് കപ്പലുകള്‍ മുക്കുകയും നൂറുകണക്കിന് പാകിസ്ഥാന്‍ നാവിക സൈനികരെ വധിക്കുകയും ചെയ്തു. 1971ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരെ ഈ ദിനത്തില്‍ ഓര്‍മിക്കുന്നു. കൊച്ചി ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നടന്ന നാവികസേനാ ദിനചരണത്തിന്റ ഭാഗമായി ഫ്‌ളാഗ് ഓഫീസര്‍ കമാന്‍ഡ് എ കെ ചൗള രക്തസാക്ഷി സ്മാരകത്തില്‍ റീത്ത് സമര്‍പ്പിച്ചു.

ഇന്ത്യന്‍ എയര്‍ബേസുകളെ പാകിസ്ഥാന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. വെറും 13 ദിവസം മാത്രം നീണ്ടുനിന്ന യുദ്ധത്തില്‍ ഇന്ത്യന്‍ നാവികസേന പാകിസ്ഥാന്റെ പ്രധാന തുറമുഖ നഗരമായ കറാച്ചിയെ ആക്രമിച്ചതോടെ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കാക്കുന്ന നാവിക സേനയുടെ ഒരു പ്രധാന വിജയം കൂടിയായിരുന്നു ഇത്. ബംഗ്ലാദേശിന്റെ പിറവിക്ക് കാരണവും ഈ യുദ്ധമായിരുന്നു. നാവികസേനയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ദേശീയ നാവിക ദിനം.

 

ഇന്ത്യന്‍ സമുദ്ര തീരങ്ങളുടെയും അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും അങ്ങിങ്ങായി ചിതറികിടക്കുന്ന നിരവധി ഇന്ത്യന്‍ ദ്വീപുകളുടെയും പ്രതിരോധത്തിന്റെയും സംരക്ഷണത്തിന്റെയും ചുമതല ഇന്ത്യന്‍ നാവിക സേനക്കാണ്. സമുദ്രാതിര്‍ത്തിയില്‍ക്കൂടി സഞ്ചരിക്കുന്ന ചരക്കു കപ്പലുകള്‍ക്കുവേണ്ട സഹായമെത്തിക്കല്‍, കപ്പലുകളുടെയും മത്സ്യബന്ധനബോട്ടുകളുടെയും സുരക്ഷ ഉറപ്പുവരുത്തല്‍ തുടങ്ങിയ ചുമതലകള്‍ ഇന്ത്യന്‍ നാവികസേന ഭംഗിയായി നിര്‍വഹിക്കുന്നു.

പണിമുടക്കുമൂലമോ മറ്റേതെങ്കിലും കാരണത്താലോ തുറമുഖപ്രവര്‍ത്തനങ്ങള്‍ സ്തംഭനാവസ്ഥയിലെത്തിയാല്‍ അത് ഏറ്റെടുക്കുക, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, ഭൂമികുലുക്കം, വരള്‍ച്ച, വെള്ളപ്പൊക്കം മുതലായ കെടുതികള്‍ ഉണ്ടാകുമ്പോള്‍ അതില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമെത്തിക്കുക എന്നിവയും ഇന്ത്യന്‍ നാവികസേനയുടെ കര്‍ത്തവ്യങ്ങളില്‍പ്പെടുന്നു.

നാവികസേനാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ നാവികസേനാ ആസ്ഥാനങ്ങളില്‍ പൊതുജനങ്ങൾക്ക് സന്ദര്‍ശനാനുമതി നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ ദേശീയ നാവികസേനാ ആസ്ഥാനത്ത് മറ്റ് സൈനിക വിഭാഗങ്ങളുമായി ചേര്‍ന്നുള്ള സംയുക്ത അഭ്യാസപ്രകടവും നടക്കും.

Share1035TweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

Latest News

നോര്‍വേ ചെസ്സ് കിരീടം സ്വന്തമാക്കി ആര്‍ പ്രഗ്‌നാനന്ദ; ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം

സംസ്ഥാനത്ത് 126 പേർക്ക് ഷിഗെല്ല, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ : ആരോഗ്യ മന്ത്രി കെ. മുരളീധരൻ

2026 ലോകകപ്പ് സ്റ്റേഡിയങ്ങളില്‍ വുവുസേലകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഫിഫ

വെനസ്വേലൻ ആക്ടിംഗ് പ്രസിഡൻ്റ് ഡെൽസി എലോന റോഡ്രിഗസ് ഗോമസ് പ്രശാന്തി നിലയം സന്ദർശിച്ച് ശ്രീ സത്യസായി ബാബയ്‌ക്ക് പ്രണാമം അർപ്പിച്ചു

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies