ദിനോസറുകളിലെ ‘പല്ലൻ‘ കൊലയാളി ; 56 ദിവസം കൂടുമ്പോൾ പുതിയ പല്ലുകൾ മുളയ്ക്കും ; അത്ഭുതപ്പെട്ട് ശാസ്ത്രലോകം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദിനോസറുകളിലെ ‘പല്ലൻ‘ കൊലയാളി ; 56 ദിവസം കൂടുമ്പോൾ പുതിയ പല്ലുകൾ മുളയ്‌ക്കും ; അത്ഭുതപ്പെട്ട് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2019, 03:01 pm IST
FacebookTwitterWhatsAppTelegram

എഴുപത് മില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ അടക്കി വാണിരുന്ന ദിനോസറുകളെക്കുറിച്ചുള്ള ഓരോ കണ്ടുപിടുത്തങ്ങളും മനുഷ്യന് അത്ഭുതമാണ്. ദിനോസറുകളെക്കുറിച്ച് ഇറങ്ങിയ സിനിമകൾക്ക് കിട്ടിയ ജനപ്രീതി അതിന്റെ തെളിവാണ്. പച്ചക്കറി തിന്ന് വിശപ്പടക്കുന്ന ഭീമാകാരന്മാരെപ്പറ്റിയും , സ്വന്തം വംശത്തിൽ പെട്ടവരെ തിന്നുന്ന നോൺ വെജിറ്റേറിയനുകളെപ്പറ്റിയുമുള്ള വിശദമായ വിവരങ്ങളാണ് ശാസ്ത്രലോകത്തിന്റെ നിരന്തര അന്വേഷണത്തിലൂടെ പുറത്തുവരുന്നത്.

ദിനോസറുകളുടെ ഫോസിലുകളിൽ നിന്ന് ലഭ്യമായ വിവരങ്ങളാണ് അവയുടെ രൂപവും ഭാവവും സ്വഭാവവുമൊക്കെ നിർവ്വചിക്കാൻ ശാസ്ത്രലോകത്തെ സഹായിച്ചത്. അങ്ങനെ പുറത്തുവന്ന ഒരു വിവരമാണ് ഇപ്പോൾ അത്ഭുതമാകുന്നത്. സസ്യ ഭുക്കുകളായ ദിനോസറുകൾക്ക് അവയുടെ ജീവിതകാലത്ത് നിരവധി തവണ പല്ലുകൾ കൊഴിയുകയും വീണ്ടും മുളയ്‌ക്കുകയും ചെയ്യുന്ന വിവരം നേരത്തെ തന്നെ കണ്ടുപിടിച്ചിട്ടുണ്ട്. മനുഷ്യന് ഒരു പ്രാവശ്യം മാത്രം പല്ലുകൾ പോയി പുതിയത് വരുമ്പോൾ ദിനോസറുകൾക്ക് അത് പത്തു മുതൽ നൂറു വരെയൊക്കെയാണ്.

എന്നാൽ ഇപ്പോൾ ശാസ്ത്രലോകത്തെ ഞെട്ടിച്ചത് മാംസഭുക്കുകളായ മജുംഗാസോറസ് എന്ന ദിനോസറിനമാണ്. അൻപത്തിയാറു ദിവസങ്ങൾ കൂടുമ്പോൾ ഇവയ്‌ക്ക് പുതിയ പല്ലുകൾ മുളയ്‌ക്കുമത്രെ. കാഠിന്യമേറിയ എല്ലുകളും മറ്റും ചവച്ച് തിന്നുന്ന അവസ്ഥയുണ്ടായതു കൊണ്ടാണ് പ്രകൃതിയിലെ ഡെന്റിസ്റ്റ് ഇവയ്‌ക്ക് ഇങ്ങനെയൊരു സൗകര്യം കനിഞ്ഞനുഗ്രഹിച്ചത്. ഇന്നത്തെ മഡഗാസ്കർ പ്രദേശത്ത് ജീവിച്ചിരുന്നവയാണ് മജുംഗാസോറസ്. ഇവയുടെ നിരവധി ഫോസിലുകളാണ് പിൽക്കാലത്ത് ലഭിച്ചത്. അലോസോറസ് , ക്രിയാറ്റോസോറസ് എന്നീ ഇനത്തിൽ പെട്ട ദിനോസറുകൾക്ക് ഏതാണ്ട് മൂന്നുമാസം കൂടുമ്പോഴാണ് പഴയ പല്ലുകൾ പോയി പുതിയത് വരിക. ഇവരെയെല്ലാം കടത്തി വെട്ടുകയാണ് ദിനോസറുകളിലെ പല്ലൻ മജുംഗാസോറസ്.

ദിനോസറുകളെക്കുറിച്ചുള്ള ഓരോ പുതിയ വിവരങ്ങളും മനുഷ്യകുലത്തിന് അത്ഭുതകരമായ അറിവുകളാണ് നൽകുന്നത്. ഫോസിൽ പഠനങ്ങൾ നിരന്തരം തുടരുന്നതിനാൽ ഇനിയും മനുഷ്യനെ ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ വെളിപ്പെട്ടേക്കാം.

Share100TweetSendShare

More News from this section

ശ്രീനിവാസന്‍ വധക്കേസ്; ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മുഹമ്മദ് അലി അറസ്റ്റില്‍

സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ്. കെ. ആലിക്കുട്ടി മുസ്ലിയാര്‍ അന്തരിച്ചു

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

Latest News

ഏഷ്യന്‍ ഗെയിംസ് കബഡി ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു; വനിതകളില്‍ ഇന്ത്യയ്‌ക്ക് ഇറാന്‍ പരീക്ഷ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

കോമണ്‍വെല്‍ത്ത് ഗെയിംസിന് മുമ്പ് ഇന്ത്യക്ക് തിരിച്ചടി; ഉത്തേജക മരുന്ന് കേസില്‍ ജൂഡോ താരം പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies