പുതിയ മാറ്റങ്ങളോടെ ജിയോയുടെ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ നിലവില്‍ വന്നു; അറിയേണ്ടതെല്ലാം
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

പുതിയ മാറ്റങ്ങളോടെ ജിയോയുടെ ഓള്‍ ഇന്‍ വണ്‍ പ്ലാനുകള്‍ നിലവില്‍ വന്നു; അറിയേണ്ടതെല്ലാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2019, 04:49 pm IST
FacebookTwitterWhatsAppTelegram

ഡിസംബര്‍ മുതല്‍ പുതിയ മാറ്റങ്ങളാണ് ടെലികോം രംഗത്ത് വന്നത്. പ്രമുഖ ടെലകോം ഓപ്പറേറ്റര്‍മാരായ എയര്‍ടെല്‍, വോഡാഫോണ്‍-ഐഡിയ, ജിയോ തുടങ്ങിയവരെല്ലാം സേവന നിരക്കുകള്‍ കുത്തനെ കൂട്ടകയും ചെയ്തു. ജിയോയുടെ വന്നതോടെ രാജ്യത്ത് ടെലികോം ഉപഭോഗത്തിന്റെ നിരക്ക് കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജിയോ ഉള്‍പ്പടെ എല്ലാ കമ്പനികകളും അവരവരുടെ സേവന നിരക്ക് കൂട്ടിയിരിക്കുകയാണ്. ഓള്‍ ഇന്‍ വണ്‍ പ്ലാനുകളില്‍ വലിയ മാറ്റം തന്നെ ജിയോ വരുത്തി കഴിഞ്ഞു. അത് ഏതൊക്കെയെന്ന് നോക്കാം.

199 രൂപയുടെ പ്ലാന്‍

ജിയോയുടെ ഏറ്റവും ചെറിയ ഓള്‍ ഇന്‍ വണ്‍ പ്ലാനാണ് 199 രൂപയുടേത്. നേരത്തെ 149 രൂപയ്‌ക്ക് ലഭിച്ചിരുന്ന പ്ലാനിലാണ് ജിയോ 50 രൂപ വര്‍ധിപ്പിച്ച് പുതിയ പ്ലാനായി അവതരിപ്പിച്ചിരിക്കുന്നത്. 28 ദിവസം കാലാവധിയുള്ള പ്ലാനില്‍ പ്രതിദിനം 1.5 ജിബി ഡറ്റയും അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകള്‍ക്കും പുറമെ 1000 എഫ്യുപി മിനിറ്റും ലഭിക്കും.

249 രൂപയുടെ പ്ലാന്‍

222 രൂപയ്‌ക്ക് ലഭിച്ചിരുന്ന പ്ലാനാണ് ജിയോ 249 രൂപയ്‌ക്ക് പുതുക്കി അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2 ജിബി ഡറ്റയും അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകള്‍ക്കും പുറമെ 1000 എഫ്യുപി മിനിറ്റും (മറ്റ് ഓപ്പറേഷനിലേക്ക്) 28 ദിവസത്തെ കാലാവധിയില്‍ ലഭിക്കുന്നതാണ് പ്ലാന്‍. ഇതിനു പുറമെ പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.

349 രൂപയുടെ പ്ലാന്‍

നേരത്തെ പറഞ്ഞ പ്ലാനുകളില്‍ നിന്ന് ഇവിടയും ഡാറ്റയില്‍ മാത്രമാണ് മാറ്റമുള്ളത്. 349 രൂപയുടെ പ്ലാനില്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 3 ജിബി ഡറ്റ ലഭിക്കും. ഒപ്പം 1000 എഫ്യുപി മിനിറ്റും, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാനും 28 ദിവസത്തേക്ക് സാധിക്കും.

399 രൂപയുടെ പ്ലാന്‍

പ്രതിദിനം 2 ജിബി ഡാറ്റ വീതം 56 ദിവസത്തേക്ക് ലഭിക്കുന്നതാണ് 399 രൂപയുടെ പ്ലാന്‍. അണ്‍ലിമിറ്റഡ് ജിയോ ടു ജിയോ സൗജന്യ കോളുകളും 2000 എഫ്യുപി മിനിറ്റും, പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങള്‍ അയക്കാനും സാധിക്കും.

444 രൂപയുടെ പ്ലാന്‍

444 രൂപയുടെ പ്ലാനിന് മാറ്റമില്ല. നേരത്തെ 2 ജിബി ഡാറ്റ 84 ദിവസത്തേക്ക് ലഭിക്കുന്നത് ഇപ്പോള്‍ 56 ദിവസത്തേക്കായി കുറഞ്ഞു. 444 രൂപയുടെ പ്ലാനിനേക്കാള്‍ മികച്ചത് 399 രൂപയുടെ പ്ലാന്‍ ആണ്.

555 രൂപയുടെ പ്ലാന്‍

നേരത്തെയുള്ള 444 രൂപയുടെ ഓഫറുകള്‍ക്ക് സമാനമാണ് 555 രൂപയുടെ പ്ലാന്‍. 84 ദിവസത്തേക്ക് പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. 3000 എയുപി മിനിറ്റ് ലഭ്യമാണ്.

599 രൂപയുടെ പ്ലാന്‍

പഴയ 555 രൂപയുടെ പ്ലാനിന്റെ പുതുക്കിയ രൂപമാണ് 599 രൂപാ പ്ലാന്‍. 599 രൂപായുടെ പ്ലാന്‍ റീടാര്‍ജ് ചെയ്യുന്നവര്‍ക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഒപ്പം 3000 എഫ്യുപി മിനിറ്റും 84 ദിവസത്തേക്ക് സാധിക്കും.

2,199 രൂപ പ്ലാന്‍

2199 ഒരു വാര്‍ഷിക പ്ലാനാണ്. നേരത്തെ ഇത് 1776 രൂപാ പ്ലാന്‍ ആയിരുന്നു. പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, 4000എഫ്യുപി മിനുറ്റ് എന്നിവയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ പുതുക്കിയ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജിബി ഡാറ്റ, പരിധിയില്ലാത്ത കോളുകള്‍, നെറ്റ്വര്‍ക്കുകള്‍ക്കായി 12,000 എഫ്‌യുപി മിനിറ്റും ലഭിക്കും

അതേസമയം, പുതിയ എയര്‍ടെല്‍ പ്ലാനില്‍ പ്രതിദിനം 50 പൈസ മുതല്‍ 2.85 രൂപ വരെയാണ് വര്‍ധനവ്. ഡേറ്റയ്‌ക്കും കോളിങ് ആനുകൂല്യങ്ങള്‍ക്കുമൊപ്പം എയര്‍ടെല്‍ എക്‌സ്ട്രീം, വിങ്ക് മ്യൂസിക്, ഡിവൈസ് സുരക്ഷ, ആന്റി വൈറസ് സുരക്ഷ എന്നിവയും നല്‍കുന്നുണ്ട്. എയര്‍ടെല്‍ അതിന്റെ ജനപ്രിയ 169, 199 പ്ലാനുകളെ ഒരൊറ്റ 248 പായ്‌ക്കിലേക്ക് ലയിപ്പിച്ചു. അവരുടെ മുന്‍പത്തെ 28 ദിവസത്തെ കാലാവധി അതേപടി തുടരുന്നു. അതിന്റെ 169 പായ്‌ക്ക് ഉപയോക്താക്കള്‍ക്കുള്ള താരിഫ് വര്‍ധന 47 ശതമാനം ആണ്. എന്നാലും ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. നേരത്തെ ലഭിച്ചതില്‍ നിന്ന് 50 ശതമാനം കൂടുതലാണിത്. ഉപയോക്താവ് 199 പ്ലാന്‍ ആസ്വദിച്ചതിന് സമാനമാണ്.

വോഡഫോണ്‍ ഐഡിയയുടെ 2 ദിവസം, 28 ദിവസം, 84 ദിവസം, 365 ദിവസത്തെ കാലാവധിയുള്ള പ്രീപെയ്ഡ് പ്രോഡക്ടുകള്‍ക്കും സേവനങ്ങള്‍ക്കുമാണ് കമ്പനി പുതിയ പ്ലാനുകള്‍ പ്രഖ്യാപിച്ചത്. മുന്‍പത്തെ പ്ലാനുകളെ അപേക്ഷിച്ച് പുതിയ പ്ലാനുകള്‍ക്ക് 42 ശതമാനം വരെ വില കൂടുതലുണ്ട്. വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ (വിഐഎല്‍) പ്രീപെയ്ഡ് ഉല്‍പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായുള്ള പുതിയ താരിഫുകളും പ്ലാനുകളും പുറത്തിറക്കിയിട്ടുണ്ട്.

Share235TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies