വാട്ട്സ് ആപ്പ് മെസഞ്ചര്‍ വഴി ബള്‍ക്ക് മെസേജുകള്‍ അയക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെ നടപടിക്കൊരുങ്ങി കമ്പനി. ബള്‍ക്ക് മെസേജിംഗ് വാട്ട്സ് ആപ്പിന്റെ വ്യവസ്ഥകള്‍ ലംഘിക്കുന്നുവെന്ന് കാണിച്ചാണ് നിയമ നടപടിക്കൊരുങ്ങുന്നത്.
ഉപയോക്താക്കള്‍ക്ക് കൂട്ടമായി സന്ദേശങ്ങള്‍ അയക്കാനും ഓട്ടോമേറ്റഡ് മെസേജിങിനും വേണ്ടിയല്ല വാട്ട്സ് ആപ്പ് ബിസിനസ് ആപ്പും ബിസിനസ് എപിഐയും നിര്‍മ്മിച്ചിരിക്കുന്നത്. കമ്പനികള്‍ക്ക് അവരുടെ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താനാണ് ഇതെന്നും വാട്ട്സ് ആപ്പ് വ്യക്തമാക്കി.
വാട്ട്സ് ആപ്പിന്റെ സ്വകാര്യത നിലനിര്‍ത്താനും ഉപയോക്താക്കള്‍ക്ക് സംരക്ഷണം നല്‍കാനും കമ്പനി പ്രതിജ്ഞാബദ്ധരാണെന്നാണ് വാട്ട്സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്. വാട്ട്സ് ആപ്പ് ദുരുപയോഗം ചെയ്ത് ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് കൂട്ടമായി സന്ദേശം അയക്കുന്ന രീതി പിന്തുടരുന്നവരുണ്ട്. ഇത് ചെയ്യുന്നവര്‍ക്കും അതിനായി സഹായം ഒരുക്കുന്നവര്‍ക്കും എതിരായാണ് വാട്ട്സ് ആപ്പ് നിയമ നടപടി സ്വീകരിക്കാനൊരുങ്ങുന്നത്.















