രണ്ടാം വരവിൽ ചരിത്രം കുറിച്ച് മോദി സർക്കാർ ; ആർട്ടിക്കിൾ 370 , പൗരത്വ ഭേദഗതി ; വാഗ്ദാനങ്ങൾ നടപ്പാക്കി കരുത്തോടെ മുന്നോട്ട്
Wednesday, October 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • India
  • Kerala
  • Sports
  • Entertainment
Home News India

രണ്ടാം വരവിൽ ചരിത്രം കുറിച്ച് മോദി സർക്കാർ ; ആർട്ടിക്കിൾ 370 , പൗരത്വ ഭേദഗതി ; വാഗ്ദാനങ്ങൾ നടപ്പാക്കി കരുത്തോടെ മുന്നോട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2019, 09:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അതിവേഗം നടപ്പിലാക്കി മുന്നേറുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ പാര്‍ട്ടിയുടെ പ്രകടന പത്രിക ഇത്ര പെട്ടെന്ന് നടപ്പിലാക്കിയ മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്ന് വേണം പറയാന്‍. ഏറ്റവുമൊടുവില്‍ ദേശീയ പൗരത്വ ഭേദഗതിയും നിയമമാകുന്നതോടെ മോദി-ഷാ സഖ്യം ഹാട്രിക് തികച്ചിരിക്കുകയാണ്.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ രാജ്യമെമ്പാടും അക്രമങ്ങള്‍ പൊട്ടിപ്പുറപ്പെടുമെന്നും ചോരപ്പുഴ ഒഴുകുമെന്നുമൊക്കെയാണ് പ്രതിപക്ഷം വാദിച്ചിരുന്നത്. എന്നാല്‍ ജമ്മു കശ്മീരില്‍ പോലും പ്രശ്‌നങ്ങള്‍ ഉണ്ടായില്ലെന്ന് പ്രതിപക്ഷത്തിനു പോലും വിശ്വസിക്കാനായിട്ടുണ്ടാകില്ല. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടെങ്കിലും കശ്മീരില്‍ ‘കൈ’വെക്കാന്‍ കോണ്‍ഗ്രസിന് ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ശക്തമായ തീരുമാനങ്ങളെടുക്കാനും അവ നടപ്പിലാക്കാനും ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് രാജ്യം ഭരിക്കുന്നത് എന്നതിന് തെളിവായിരുന്നു ഇത്.

തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ദേശീയ പൗരത്വ ഭേദഗതി ബില്‍. രാജ്യത്തു നിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ ഉറപ്പ് നല്‍കിയിരുന്നു. ലോക്‌സഭയിലും രാജ്യസഭയിലും പാസായ ബില്ലിന് രാഷ്‌ട്രപതി അംഗീകാരം നല്‍കിയപ്പോള്‍ ബിജെപി രാജ്യത്തിന് നല്‍കിയ ഏറ്റവും പ്രധാനപ്പെട്ട വാഗ്ദാനങ്ങളില്‍ ഒന്നാണ് നടപ്പിലാകുന്നത്.

 

125 പേര്‍ ബില്ലിനെ രാജ്യസഭയില്‍ പിന്തുണച്ചപ്പോള്‍ 105 പേര്‍ എതിര്‍ത്തു. പൗരത്വ നിയമം വരുന്നതോടെ 2014 ഡിസംബര്‍ 31 നോ അതിനു മുമ്പോ ഇന്ത്യയില്‍ എത്തി പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളായ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മത വിഭാഗങ്ങളില്‍പെട്ട അഭയാര്‍ത്ഥികള്‍ ഇന്ത്യന്‍ പൗരത്വം ലഭിക്കാന്‍ അര്‍ഹത നേടും.

വര്‍ഷങ്ങളായി തീര്‍പ്പാകാതിരുന്ന അയോധ്യ കേസും സാധാരണ ഒരു കേസുപോലെ പര്യവസാനിച്ചതിനു പിന്നിലെ ബിജെപിയുടെ രാഷ്‌ട്രീയ തന്ത്രജ്ഞതയാണ് വെളിവായത്. അയോധ്യ വിധി വരുമ്പോഴും രാജ്യത്ത് പരക്കെ ആക്രമണങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നെങ്കിലും സമാധാനപരമായിരുന്നു കാര്യങ്ങള്‍. അതിസങ്കീര്‍ണ്ണമായ കാര്യങ്ങള്‍ പോലും നിസാരമായി നടപ്പിലാക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് എതിരാളികള്‍ പോലും അമ്പരന്നിരിക്കണം. പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ തുടങ്ങിയ കേസിനാണ് അടുത്തിടെ പരിസമാപ്തിയാത്.

 

നവംബര്‍ 9നാണ് അയോധ്യ കേസില്‍ സുപ്രീം കോടതി ചരിത്ര വിധി പുറപ്പെടുവിച്ചത്. തര്‍ക്കം നിലനിന്നിരുന്ന 2.77 ഏക്കര്‍ ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി രാം ലല്ലക്ക് കൈമാറണമെന്നായിരുന്നു കോടതിയുടെ വിധി. ഇതിനൊപ്പം സുന്നി വഖഫ് ബോര്‍ഡിന് പള്ളി പണിയാനായി അഞ്ച് ഏക്കര്‍ സ്ഥലം നല്‍കണമെന്നും സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

രണ്ടാം തവണയും അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ 7 മാസത്തിനുള്ളിലാണ് രാമക്ഷേത്രവും ദേശീയ പൗരത്വ രജിസ്റ്ററും ആര്‍ട്ടിക്കിള്‍ 370യും നടപ്പിലാക്കിയത് എന്നതാണ് സവിശേഷത. ന്യൂനപക്ഷങ്ങളെ പ്രീതിപ്പെടുത്തി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന യുപിഎ സര്‍ക്കാരിന്റെ നയത്തില്‍ നിന്ന് മാറി, മുത്വലാഖ് പോലെയുള്ള നിയമങ്ങള്‍ നടപ്പിലാക്കിയ മോദി സര്‍ക്കാര്‍ രാജ്യതാത്പര്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത്. രാജ്യം സുരക്ഷിതമായ കരങ്ങളിലാണെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ജനങ്ങള്‍ അത് എത്രത്തോളം വിശ്വസിക്കുന്നു എന്നതിന് തെളിവാണ് രണ്ടാമതും അധികാരത്തിൽ എത്തുന്ന ആദ്യ കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തെരഞ്ഞെടുക്കപ്പെട്ടത്.

Share6254
Tweet
SendShare

More News from this section

ലക്ഷ്യമിട്ടത് സല്‍മാന്‍ ഖാനെ, സുരക്ഷ മറികടക്കാനായില്ല; ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെച്ചത് എന്തിന്? നിര്‍ണായക വെളിപ്പെടുത്തലുമായി ക്രൈംബ്രാഞ്ച്

ദാമ്പത്യ തർക്കത്തിനിടെ യുവാവ് മരിച്ച നിലയിൽ; മരണത്തിന് മുമ്പ് 13 മിനിറ്റ് വീഡിയോ, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ

സി.ജെ.പി നേതാക്കൾക്കെതിരായ രണ്ടാമത്തെ കേസും ക്രൈംബ്രാഞ്ചിന്; സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കുമെതിരായ അന്വേഷണം ശക്തമാകുന്നു

എല്ലാത്തിനും പിന്നിൽ രംഗയും ദാസും…! അവരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചു; ഒറ്റുകാരനായി ദീപ്കെ; ഇരുവർക്കും കുരുക്കായി വെളിപ്പെടുത്തൽ

നക്സൽവിരുദ്ധ പോരാട്ടം മാതൃക; 2029 ഡിസംബർ 31-നകം ഇന്ത്യ ലഹരിമുക്തമാകും; നിർണ്ണായക പ്രഖ്യാപനവുമായി അമിത് ഷാ

13 വയസ്സുള്ള ഇരട്ടസഹോദരന്മാരുടെ കൊലപാതകം; അമ്മയും കാമുകനും മൂത്ത മകനും കസ്റ്റഡിയിൽ

Latest News

കോട്ടയത്ത് ബസ് കയറി സ്‌കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ക്ക് ദാരുണാന്ത്യം; അപകടം പാമ്പാടി പതിമൂന്നാം മൈലില്‍

എന്തൊക്കെയായിരുന്നു!!! പാറ്റകളുമായി ഇനി ബന്ധമില്ലെന്ന് ഫ്രെഡി ഫ്രാൻസിസ്; പിരിയാൻ കാരണം ഫണ്ടും രാഷ്‌ട്രീയ നിലപാടുകളുമെന്ന് വിശദീകരണം

ഷൊർണൂർ റെയിൽവേ ട്രാക്കിൽ സിമന്റ് കട്ട വെച്ചത് താനെന്ന് മൊഴി; ബിഹാർ സ്വദേശി അറസ്റ്റിൽ; ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദമെന്ന് വിശദീകരണം

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിദേശ പണമിടപാടുകളിലേക്ക് ഇഡിയുടെ അന്വേഷണം; ദുബായ് അധികൃതരുടെ സഹായം തേടും, എഗ്മോണ്ട് ഗ്രൂപ്പും പരിഗണനയിൽ

‘വിജയദശമി ആഘോഷിക്കുമ്പോൾ നെഗറ്റീവ് എനർജികൾ രാജ്യത്ത് ഇല്ലാതിരിക്കുന്നതാണ് നല്ലത്; എന്തായാലും വിയറ്റ്നാം, പട്ടായ ട്രിപ്പ്‌ ഒക്കെ കഴിഞ്ഞു വരട്ടെ’: ജിതിൻ കെ. ജേക്കബ്

സുഡാൻ മാർക്കറ്റിൽ ഡ്രോൺ ആക്രമണം; ഇന്ധന ഡിപ്പോയ്‌ക്ക് തീപിടിച്ചു; മരണം 153 ആയി, തീ ആളിപ്പടർന്നു

കള്ളനെ പേടിച്ച് അലമാരയ്‌ക്ക് മുകളിൽ ഒളിപ്പിച്ചു; വീട്ടിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്നു

ഇന്ത്യ ‘റിഫൈനിംഗ് സൂപ്പർപവർ’; വെനസ്വേലൻ എണ്ണയിൽ റിലയൻസുമായി ചർച്ചയ്‌ക്ക് അമേരിക്ക, പ്രശംസിച്ച് മാർക്കോ റൂബിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies