ഡിസംബര്‍ 16, നിര്‍ഭയാ ദിനത്തിന് ഏഴാണ്ട്; വധശിക്ഷ കാത്ത് നാല് പ്രതികള്‍
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിസംബര്‍ 16, നിര്‍ഭയാ ദിനത്തിന് ഏഴാണ്ട്; വധശിക്ഷ കാത്ത് നാല് പ്രതികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 07:49 am IST
FacebookTwitterWhatsAppTelegram

ഇന്ന് ഡിസംബര്‍ 16 ‘നിര്‍ഭയാ ദിനം’. രാജ്യത്തെ ആകമാനം പ്രതിഷേധത്തെ ഒറ്റ ചരടില്‍ കോര്‍ത്ത ഡല്‍ഹി കൂട്ടമാനഭംഗം നടന്നിട്ട് ഏഴു വര്‍ഷം തികയുന്നു. കേസില്‍ വധശിക്ഷയ്‌ക്ക് വിധിച്ച 5 പേരില്‍ നാലു പേര്‍ തിഹാര്‍ ജയിലിലാണ്. ഒരാള്‍ വിചാരണയ്‌ക്കിടെ തൂങ്ങി മരിച്ചിരുന്നു.

പ്രതികളുടെ വധശിക്ഷാ നടപടികള്‍ അവസാന ഘട്ടത്തിലാണ്. അതിനിടെ പ്രതികളില്‍ ഒരാളായ അക്ഷയ് ഠാക്കൂര്‍ വധശിക്ഷയ്‌ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി അടുത്ത ദിവസം സുപ്രീം കോടതി പരിഗണിക്കും. മറ്റു പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ തന്നെ കോടതി തള്ളിയിരുന്നു. പോക്‌സോ കേസുകളിലും പീഡനകേസുകളിലും ശിക്ഷക്കപ്പെട്ടവര്‍ മാപ്പിനര്‍ഹരല്ല. ദയാഹര്‍ജി നല്‍കേണ്ടതില്ലെന്ന രാഷ്‌ട്രപതിയുടെ പ്രസ്താവനയും പ്രതികളുടെ വധശിക്ഷയ്‌ക്കാണ് ഊന്നല്‍ നല്‍കുന്നത്. പ്രതികളിലൊരാളുടെ ദയാഹര്‍ജി പരിശോധിക്കുന്നതിനിടെയാണ് രാഷ്‌ട്രപതി ഇക്കാര്യം പറഞ്ഞത്. മുകേഷ് സിങ്, അക്ഷയ് ഠാക്കൂര്‍, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത എന്നിവരാണ് വധ ശിക്ഷയ്‌ക്ക് ശിക്ഷിക്കപ്പെട്ടവര്‍.

നിര്‍ഭയ ദിനത്തില്‍ വധശിക്ഷാ നടപ്പാക്കുമെന്ന് ഏറെ കുറെ തീരുമാനമായ സമയത്താണ് അക്ഷയ് ഠാക്കൂര്‍ ഹര്‍ജി സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചൊവ്വാഴ്ചയിലേക്ക് ഹര്‍ജി പരിഗണിക്കാന്‍ മാറ്റിവെച്ചത്. ഇതിനിടെ പ്രതികളുടെ വധശിക്ഷ വേഗത്തിലാക്കണമെന്ന് കാണിച്ച് നിര്‍ഭയയുടെ അമ്മ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി 18 ന് പാട്യാല കോടതി പരിഗണിക്കും.

വധശിക്ഷ നടപ്പാക്കുന്നതിന് തിഹാര്‍ ജയില്‍ അധികൃതര്‍ രണ്ട് ആരാച്ചാരെ വേണമെന്നാവശ്യപ്പെട്ട് യുപി ജയില്‍ അധികൃതര്‍ക്ക് കത്തയച്ചിരുന്നു. ആരാച്ചാരെ വിട്ടു കൊടുക്കുമെന്ന് യുപി സര്‍ക്കാരും ഉറപ്പ് നല്‍കിയിരുന്നു. അതൊടോപ്പം 10 തൂക്കു കയര്‍ നിര്‍മ്മിക്കാന്‍ ബക്‌സര്‍ ജയില്‍ അധികൃതര്‍ക്ക് തിഹാര്‍ ജയിലധികൃതര്‍ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ആരാച്ചാരെ ലഭിച്ചതിനാല്‍ പട്യാല ഹൗസ് കോടതി ഉടന്‍ വധശിക്ഷ വിധിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ.

2012 ഡിസംബര്‍ 16-നാണ് ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയത്. രാംസിങ്, മുകേഷ് സിങ്, വിനയ് ശര്‍മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ് കേസിലെ പ്രതികള്‍. വിചാരണ കാലയളവില്‍ രാംസിങ് ആത്മഹത്യ ചെയ്തിരുന്നു. പ്രായ പൂര്‍ത്തിയാകാത്ത പ്രതി 2015-ല്‍ മോചിതനായി.

Tags: nirbhaya
Share215TweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies