ഡിസംബര്‍ 16: വിജയ് ദിവസ്, ഇന്ത്യയ്ക്ക് മുമ്പില്‍ പാകിസ്താന്‍ കീഴടങ്ങിയ ദിനം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡിസംബര്‍ 16: വിജയ് ദിവസ്, ഇന്ത്യയ്‌ക്ക് മുമ്പില്‍ പാകിസ്താന്‍ കീഴടങ്ങിയ ദിനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 16, 2019, 08:58 am IST
FacebookTwitterWhatsAppTelegram

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം അതിരുകളേയും സ്വത്വത്തേയും രൂപപ്പെടുത്തിയ യുദ്ധങ്ങളുടെ കഥകളുമായി ചേര്‍ന്നതാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ലോകം ഉറ്റു നോക്കിയ രണ്ടു രാജ്യങ്ങള്‍ തമ്മില്‍ നടന്ന ആദ്യ യുദ്ധമാണ് 1971-ലെ ഇന്ത്യാ-പാക് യുദ്ധം. ഉപാധിയില്ലാതെ ഇന്ത്യയ്‌ക്ക് മുമ്പില്‍ പാകിസ്താന്‍ മുട്ടുമടക്കിയ ദിവസമാണ് ഡിസംബര്‍ 16. ബംഗ്ലാദേശ് എന്ന പുതിയ രാജ്യത്തിന്റെ പിറവി കൂടിയാണ് 48 വര്‍ഷം മുമ്പ്  ഈ യുദ്ധത്തിലൂടെ നടന്നത്.

ഇന്ത്യന്‍ സായുധ സേനയുടെ ധീരതയും ധൈര്യവും അനുസ്മരിക്കുന്നതിനായി വിജയ് ദിവസ് എന്ന പേരിലാണ് ഡിസംബര്‍ 16 എല്ലാ വര്‍ഷവും സൈന്യം ആഘോഷിക്കുന്നത്. വിജയ് ദിവസവുമായി ബന്ധപ്പെട്ട് വന്‍ ആഘോഷ പരിപാടികളാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. രക്തസാക്ഷികളായ ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മ പുതുക്കലും ഡിസംബര്‍ 16 ന് നടക്കും

ഇന്ത്യയുടേത് മാത്രമല്ല പാകിസ്താന്റേയും ബംഗ്ലാദേശിന്റേയും ചരിത്രത്തില്‍ നിര്‍ണായകമായിരുന്നു 1971-ലെ യുദ്ധം.ഇന്ത്യയുടെ പിന്തുണയോടെയാണ് ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നത്. അതില്‍ ഇന്ത്യ ഏറെ അഭിമാനിക്കുന്നുണ്ട്. പാകിസ്താന്‍ ഭരണകൂടത്തിനെതിരെ കിഴക്കന്‍ മേഖലയില്‍ തുടങ്ങിയ പ്രക്ഷോഭമാണ് പിന്നീട് ഇന്ത്യാ-പാക് യുദ്ധത്തിലേക്ക് നയിച്ചത്.

ജനറല്‍ ജഗ്ജിത് സിങ് അറോറയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സേനയാണ് യുദ്ധത്തില്‍ പാകിസ്താനെ നേരിട്ടത്. ഇന്ത്യയുടെ കരുത്തിന് പിന്നില്‍ പിടിച്ച് നില്‍ക്കാന്‍ സാധിക്കാതെ പാക് സൈനിക മേധാവി ജനറല്‍ ആമിര്‍ അബ്ദുല്ല ഖാന്‍ നിയാസിയും 93,000 സൈനികരുമാണ് യുദ്ധം നിര്‍ത്തിവെച്ച് ഇന്ത്യന്‍ സൈനികര്‍ക്ക് മുമ്പില്‍ കീഴടങ്ങിയത്.

13 ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റവും ചെറിയ യുദ്ധങ്ങളിലൊന്നാണ് ഇത്. 1971 ഡിസംബര്‍ 3-ന് ഇന്ത്യയുടെ 11 എയര്‍ബേസുകളെ പാകിസ്താന്‍ ആക്രമിച്ചതോടെയാണ് യുദ്ധം ആരംഭിച്ചത്. ഇന്ത്യയുടെ കര-നാവിക-വ്യോമ സേനകള്‍ ആദ്യമായി ഒരുമിച്ച് പോരാടിയ യുദ്ധം കൂടിയാണ് ഇത്. യുദ്ധത്തില്‍ പടിഞ്ഞാറന്‍ പാകിസ്താനിലെ 15,010 കിലോമീറ്റര്‍ പ്രദേശം ഇന്ത്യന്‍ സേന പിടിച്ചെടുത്തു.

1971 ഡിസംബര്‍ 3 മുതല്‍ 16 ന് ധാക്ക കീഴടങ്ങുന്നത് വരെയാണ് യുദ്ധം നീണ്ടുനിന്നത്. ക്രൂരമായി പീഡിക്കപ്പെട്ട 90 ലക്ഷത്തോളം അഭയാര്‍ത്ഥികള്‍ യുദ്ധസമയത്തും യുദ്ധാനന്തരവും ഇന്ത്യയിലെത്തി. യുദ്ധത്തില്‍ ബംഗ്ലാദേശിലെ 30 ലക്ഷം സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ടുവെന്നും ഏകദേശം 400 ഓളം സ്ത്രീകള്‍ പാകിസ്താന്‍ സൈനികരാല്‍ ബാലാത്സംഗം ചെയ്യപ്പെട്ടുവെന്നും കണക്കാക്കുന്നു

യുദ്ധക്കുറ്റങ്ങളില്‍ മുഖ്യപ്രതിയും ജമാ അത്തെ ഇസ്ലാമിയുടെ തലവനായിരുന്ന ഗുലാം അസാമിന് 2013-ല്‍ ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചു. ജമാഅത്തെ ഇസ്ലാമി (ജെ.ഐ) സെക്രട്ടറി ജനറല്‍ അലി അഹ്സന്‍ മുഹമ്മദ് മൊജാഹീദിന് അന്താരാഷ്‌ട്ര പ്രത്യേക ട്രിബ്യൂണല്‍ വധശിക്ഷ വിധിച്ചു.

Share1996TweetSendShare

More News from this section

രാമക്ഷേത്രത്തെ എതിര്‍ത്തവര്‍ ഇന്ന് വിശ്വാസത്തെക്കുറിച്ച് പ്രസംഗിക്കുന്നു’; പ്രതിപക്ഷത്തിനെതിരെ യോഗി ആദിത്യനാഥ്

കലാപക്കാര്‍ക്കെതിരെ എന്‍എസ്എ; ജന്തര്‍ മന്തര്‍ അക്രമത്തില്‍ കര്‍ശന നടപടിക്ക് ഡല്‍ഹി പോലീസ്

“യുവാക്കളുടെ ക്ഷേമവും ശോഭനമായ ഭാവിയുമാണ് മോദി സർക്കാരിന്റെ ഏറ്റവും വലിയ ലക്ഷ്യം: ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ സ്വാഗതം ചെയ്ത് അമിത് ഷാ.

ചോദ്യപേപ്പർ ചോർച്ച; യുവതലമുറയുടെ ഭാവി തകർക്കുന്നവരെ വെറുതെ വിടില്ല ; ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് മോദി

മത്സരപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ ഉന്നതതല സമിതി രൂപീകരിക്കണം: എബിവിപി

സിക്കിം തുരങ്ക ദുരന്തം; മലയാളി എൻഎച്ച്പിസി ഉദ്യോഗസ്ഥൻ അനീഷ് മോഹന്റെ മരണം സ്ഥിരീകരിച്ചു

Latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

നവകേരള യാത്രാ ലാത്തിച്ചാർജ് കേസ്; എഡിജിപി എം.ആർ. അജിത് കുമാറിന് സസ്പെൻഷൻ

ദുലീപ് ട്രോഫി മുതല്‍ പുതിയ ചട്ടങ്ങള്‍; ആഭ്യന്തര ക്രിക്കറ്റില്‍ വന്‍ പരിഷ്‌കാരവുമായി ബിസിസിഐ

കിരീടം സ്‌പെയിനിന്, കോടികള്‍ അമേരിക്കയ്‌ക്ക്? ലോകകപ്പ് സമ്മാനത്തുകയിലെ നികുതി വിവാദം

ആറ് ലോകകപ്പുകള്‍, 150-ലേറെ രാജ്യാന്തര മത്സരങ്ങള്‍; ഓച്ചോവയുടെ ഇതിഹാസ യാത്രയ്‌ക്ക് സമാപനം

വാര്‍ണര്‍ക്ക് കനത്ത തിരിച്ചടി; ഡ്രങ്ക് ഡ്രൈവിങ് കേസില്‍ തടവും പിഴയും നേരിടേണ്ടിവരും?

അര്‍ജന്റീനയെ പിന്തള്ളി സ്‌പെയിന്‍; ഫിഫ റാങ്കിങ്ങില്‍ വീണ്ടും രാജാക്കന്‍മാര്‍

ലവ്ലീന നേരിട്ട് സെമിയിലേക്ക്; ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies