പത്ത് വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്ത മൊബൈല്‍ ആപ്ലിക്കേഷന്‍ ഫെയ്‌സ്ബുക്ക്. തൊട്ടു പിന്നില്‍ ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള മെസഞ്ചര്‍, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയാണ് ഒന്നും രണ്ടും സ്ഥാനത്ത് നില്‍ക്കുന്നത്.
ഡേറ്റ അനലറ്റിക്സ് ആപ്പായ ‘ആനി’യുടെ കണക്കുപ്രകാരമാണിത്. അതേസമയം 2019-ല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഡൗണ്‍ലോഡ് ചെയ്തത് ടികിടോക് ആണ്.
സ്‌നാപ് ചാറ്റ് (അഞ്ച്), സ്‌കൈപ്പ് (ആറ്), ടിക് ടോക് (ഏഴ്), യൂസി ബ്രൗസര്‍ (എട്ട്), യൂട്യൂബ് (ഒമ്പത്), ട്വിറ്റര്‍ (പത്ത്) എന്നിവയാണ് ഡൗണ്‍ലോഡിങ്ങില്‍ ആദ്യ പത്തുസ്ഥാനത്തുള്ളത്. ഗെയിമുകളില്‍ സബ് വേ സഫര്‍, ക്ലാഷ് ഓഫ് ക്ലാന്‍സ്, മോണ്‍സ്റ്റര്‍ സ്‌ട്രൈക്ക്, കാന്‍ഡി ക്രഷ് സാഗ എന്നിവയാണ് കണക്കില്‍ മുന്നിലുള്ളത.















