ഓഫീസിലും വീട്ടിലുമുള്ള വൈഫൈ നെറ്റ്വര്‍ക്ക് പ്രയോജനപ്പെടുത്തി കോള്‍ ചെയ്യാന്‍ കഴിയുന്ന എയര്‍ടെല്‍ വൈഫൈ കോളിംഗ് സേവനം വിപണിയിലുള്ള ആറ് ഫോണുകളില്‍ കൂടി ലഭ്യമാകും. സാംസങ് ഗാലക്‌സി എസ് 10, ഗാലക്‌സി എസ് 10 പ്ലസ്, ഗാലക്‌സി എം 20, വണ്‍പ്ലസ് 6, വണ്‍പ്ലസ് 6 ടി എന്നീ ഫോണുകളിലും ഇനി വൈഫൈ കോളിംഗ് സേവനം ലഭ്യമാകും.
പ്രത്യേകം ആപ്ലിക്കേഷന്‍ ഇല്ലാതെ തന്നെ ഈ സേവനം ഉപയോഗിക്കാന്‍ കഴിയും. വളരെ കുറഞ്ഞ അളവിലുള്ള ഡേറ്റ മാത്രമെ വൈഫൈ കോളിംഗ് സേവനത്തിന് ഉപയോഗിക്കുള്ളു. നിലവില്‍ ഡല്‍ഹിയിലുള്ളവര്‍ക്ക് മാത്രമെ സേവനം ലഭ്യമാകൂ. റെഡ്മി കെ20, റെഡ്മി കെ20 പ്രോ, പോകോ എഫ്, സാംസങ് ഗാലക്സി ജെ6, ഗാലക്സി എ10 എസ്, ഗാലക്സി ഓണ്‍ 6, ഗാലക്സി എം 30 എസ്, വണ്‍പ്ലസ് 7, വണ്‍പ്ലസ് 7ടി, വണ്‍പ്ലസ് 7ടി പ്രോ, എന്നീ ഫോണുകളില്‍എയര്‍ടെല്‍ വൈഫൈ കോളിംഗ് ലഭ്യമാകും. ഐഫോണ്‍ 6 ന് ശേഷം പുറത്തിറങ്ങിയ എല്ലാ ഐഫോണുകളിലുമാണ് നേരത്തെ ഈ സേവനം ലഭിച്ചിരുന്നത്.
നിലവില്‍ എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍ ബ്രോഡ്ബാന്റ് നെറ്റ്‌വര്‍ക്കില്‍ മാത്രമായിരിക്കും സേവനം ലഭിക്കുക. അധികം വൈകാതെ മറ്റെല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും സേവനം എത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.















