ന്യൂഡല്‍ഹി: സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു പാദങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത് ആപ്പിള്‍ ഐഫോണ്‍ XRസമാര്‍ട്ട് ഫോണെന്ന് റിപ്പോര്‍ട്ട് . ലോകത്തിലെ എല്ലാ വിപണികളിലും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഐഫോണ്‍ കൂടിയാണിത്. വിപണി വിഹിതത്തിന്റെ അടിസ്ഥാനത്തില്‍, ആഗോള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പനയുടെ മൂന്ന് ശതമാനവും ഐഫോണ്‍ XR ആണ്. 49, 749 രൂപയാണ് ഐഫോണ്‍ XR ന്റെ വിപണി വില.
നിരവധി ഫീച്ചറുകളാണ് ഫോണില്‍ ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. ഐഫോണ്‍ XR 720p ഡിസ്പ്ലേയും സിംഗിള്‍ ക്യാമറയുമാണ് ഉള്‍ക്കൊള്ളുന്നത്. ശരാശരി ഉപഭോക്താക്കള്‍ ഉയര്‍ന്ന വില, ക്വാഡ് ക്യാമറ സജ്ജീകരണങ്ങളുമുള്ള സ്ക്രീനുകള്‍ എന്നിവ ശ്രദ്ധിക്കുന്നില്ലെന്ന് ഐഫോണ്‍ XR ന്റെ വിജയം വ്യക്തമാക്കുന്നു.
മറ്റു പ്രധാന വിപണികളില്‍ മാത്രമല്ല ഇന്ത്യന്‍ വിപണിയിലും XR മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സാധാരണ ഇന്ത്യന്‍ വിപണികളില്‍ ആപ്പിളിന് മികച്ച പ്രതികരണം ലഭിക്കാറില്ല. ക്യാഷ്ബാക്ക് ആനുകൂല്യങ്ങള്‍ക്കു ശേഷം 45,000 രൂപയ്ക്ക് ഈ സ്മാര്‍ട്ട്ഫോണ്‍ വാങ്ങാമെങ്കിലും ആപ്പിള്‍ ഔദ്യോഗികമായി ഐഫോണ്‍ XR 49,990 രൂപയ്ക്കാണ് വില്‍പ്പനക്കെത്തിക്കുന്നത്.
ഐഫോണ്‍ XR കൂടാതെ ഐഫോണ്‍ 11 ഉം മികച്ച വില്‍പ്പന നേടുന്ന പത്ത് സ്മാര്‍ട്ട് ഫോണ്‍ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ആപ്പിള്‍ ഐഫോണ്‍ XR വിജയകരമാക്കിയ അതേ ഫോര്‍മുല തന്നെ ഐഫോണ്‍ 11 ആവര്‍ത്തിച്ചു. 64,900 രൂപയാണ് ഐഫോണ്‍ 11 ന്റെ വില.















