ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഉപയോക്താക്കള്‍ക്ക് പുത്തന്‍ ഓഫറുമായി റിലയന്‍സ് ജിയോ. 2020 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ എന്ന പേരില്‍ പുറത്തിറക്കിയ പുതിയ പ്ലാന്‍ അനുസരിച്ച് വര്‍ഷം മുഴുവന്‍ പരിധിയില്ലാത്ത സേവനങ്ങളാണ് ഒരുക്കിയിക്കുന്നത്. 2020 രൂപയ്‌ക്ക് റീച്ചാര്‍ജ് ചെയ്താല്‍ ഈ സേവനം പ്രയോജനപ്പെടുത്താമെന്ന് കമ്പനി പ്രഖ്യാപിച്ചു.
ചൊവ്വാഴ്ച മുതല്‍ പ്ലാന്‍ തെരഞ്ഞെടുക്കാവുന്നതാണ്. സ്മാര്‍ട്ട് ഫോണ്‍, ജിയോ ഉപയോക്താക്കള്‍ എന്നിങ്ങനെ രണ്ടായി തിരിച്ചാണ് പുതിയ പ്ലാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് പരിധിയില്ലാതെയുള്ള വോയ്‌സ്‌കോളും 1.5 ജിബി ഡേറ്റയും എസ്എംഎസ് സേവനങ്ങളും ലഭ്യമാകും.
2020 രൂപ അടച്ച് ജിയോ ഫോണും മറ്റു സേവനങ്ങളും പ്രയോജനപ്പെടുത്താന്‍ കഴിയുന്നതാണ് മറ്റൊരു രീതി. പരിധിയില്ലാതെ വോയ്‌സ് കോള്‍ ലഭിക്കും. എന്നാല്‍ പ്രതിദിനം 0.5 ജിബി ഡേറ്റയെ ലഭിക്കു. ഇതര നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കുമ്പോള്‍ വോയ്‌സ് കോളിന് പരിധി നിശ്ചയിക്കുമെന്നും കമ്പനി വ്യക്തമാക്കി.















