ന്യൂയോര്‍ക്ക്: ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകള്‍ ഉപയോഗിക്കുന്ന ഫോണുകളില്‍ ഫെബ്രുവരി ഒന്നിന് ശേഷം വാട്‌സ്ആപ് പ്രവര്‍ത്തിക്കില്ല. വാട്‌സ്ആപ്പ് കമ്പനിയുടെ ഔദ്യോഗിക ബ്ലോഗ്‌പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ ക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഈ ഫോണുകളില്‍ വാട്‌സ്ആപ് സേവനം അവസാനിപ്പിക്കുന്നത്. ഐഫോണ്‍ ഉപയോക്താക്കള്‍ ഐഒഎസ് ഒമ്പതോ അതിനുശേഷം പുറത്തിറങ്ങിയ പതിപ്പോ ആണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണം. നിലവില്‍ ഐഒഎസ് 8 വേര്‍ഷനുകളിലുള്ള സേവനം ഫെബ്രുവരി ഒന്ന് വരെ മാത്രമെ കാണുകയുള്ളുവെന്നും കമ്പനി അറിയിച്ചു.
അതേസമയം ആന്‍ഡ്രോയ്ഡ് 4.0.3നും ഐഒഎസ് 9നും മുമ്പുള്ള വേര്‍ഷനുകളിലെ സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും വാട്‌സ്ആപ് ലഭിക്കാന്‍ പുതിയ വേര്‍ഷനുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതുണ്ട്.















