മനുഷ്യനെ പോലെ തന്നെ വികാരവും ബുദ്ധിയും പ്രകടിപ്പിക്കും; നിയോണ്‍ എന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ചെടുത്ത് സാംസങ്
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

മനുഷ്യനെ പോലെ തന്നെ വികാരവും ബുദ്ധിയും പ്രകടിപ്പിക്കും; നിയോണ്‍ എന്ന യന്ത്ര മനുഷ്യനെ വികസിപ്പിച്ചെടുത്ത് സാംസങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2020, 07:26 pm IST
FacebookTwitterWhatsAppTelegram

മനുഷ്യനെ പോലെ തന്നെ വികാരവും ബുദ്ധിയും പ്രകടിപ്പിക്കാനാകുന്ന കൃത്രിമ മനുഷ്യനെ അവതരിപ്പിച്ചിരിക്കുകയാണ് സാംസങ് സ്റ്റാര്‍ലാബ്സ്. മനുഷ്യരുടെ എക്കാലത്തയും സ്വപ്നമാണ് നിയോണ്‍ എന്ന കൃത്രിമ മനുഷ്യനിലൂടെ ടെക് മന്ത്രികന്‍ പ്രണവ് മിസ്ട്രി നയിക്കുന്ന സാംസങ് സ്റ്റാര്‍ലാബ്സ് യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നത്. കമ്പനിയിലെ ആര്‍ട്ടിഫിഷ്യല്‍ പ്രൊജക്ടുകളിലെ ഏറ്റവും പുതിയ ഘട്ടമാണ് സാസംങ് ഇപ്പോള്‍ അവതരിപ്പിച്ചത്.

കംപ്യൂട്ടേഷണല്‍ സാങ്കേതിക വിദ്യ കൊണ്ട് നിര്‍മ്മിച്ച വെര്‍ച്വല്‍ മനുഷ്യനാണ് നിയോണ്‍. യഥാര്‍ത്ഥ മനുഷ്യനെ പോലെയുള്ള നിയോണിന് വികാരങ്ങളും ബുദ്ധിയും പ്രകടിപ്പിക്കാനാകുമെന്നാണ് കമ്പനിയുടെ അവകാശവാദം. എന്നാല്‍ റിയല്‍ ലൈഫ് ടെസ്റ്റുകള്‍ക്ക് ശേഷം മാത്രമായിരിക്കും ടെക് ലോകം ഇത് അംഗീകരിക്കുക.

അലക്സ, ബിക്സ്ബി എന്നീ വെര്‍ച്വല്‍ അസിസ്റ്റന്റുകളുടെ രീതിയിലല്ല നിയോണ്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എല്ലാം അറിയുന്ന റോബോര്‍ട്ടുകളല്ല ഇവര്‍. എന്നാല്‍ മനുഷ്യരെ അനുസ്മരിപ്പിക്കുന്ന അവതാറുകളായിരിക്കും നിയോണ്‍ എന്നാണ് കമ്പനി പറയുന്നത്. മനുഷ്യരോട് സംവദിക്കാനും സഹാനുഭൂതി കാണിക്കാനുമെല്ലാം ഇവയ്‌ക്ക് കഴിയുമെന്നും കമ്പനി പറയുന്നു. നിയോണ്‍ ഒരു പുതിയ തരം ജീവിയാണെന്നാണ് പ്രൊജക്ടിന്റെ തലവനായ പ്രണവ് മിസ്ട്രി പറയുന്നത്. ഭൂമിയിലുള്ള ദശലക്ഷ കണക്കിന് ജീവജാലങ്ങളുടെ ഇടയിലേക്ക് പുതിയ ഒരു ജീവിയെ കൂടി കെണ്ടുവരാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

സാംസങ് സ്റ്റാര്‍ ലാബ്‌സിന്റെ കോര്‍ ആര്‍ 3, സ്‌പെക്ട്രാ എന്നീ എഞ്ചിനുകള്‍ ഉള്ളിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യന്ത്രമനുഷ്യരാണ് നിയോണുകള്‍. കോ ആര്‍3 എഞ്ചിന്‍ യാഥാര്‍ത്ഥ ജീവിതത്തെ പ്രതിഫലിപ്പിക്കുന്നതും തത്സമയ പ്രതികരണ ശേഷി കൊണ്ടുവരുന്നതുമാണ്. സ്‌പെക്ട്രാ എഞ്ചിനാണ് നിയോണിന് ബുദ്ധിശക്തിയും പഠിക്കാനുള്ള കഴിവും വികരങ്ങള്‍ പ്രകടിപ്പിക്കാനുള്ള ശേഷിയും ഓര്‍മ്മ നിലനിര്‍ത്താനുള്ള കഴിവും നല്‍കുന്നത്.

മനുഷ്യരെ പോലെ തന്നെ സംവദിക്കാനും അനുഭവങ്ങളില്‍ നിന്നും കാര്യങ്ങള്‍ മനസിലാക്കാനും സഹാനുഭൂതി പ്രകടിപ്പിക്കാനും സംവദിക്കാനുമെല്ലാം ഇവയ്‌ക്ക് കഴിയും. മനുഷ്യ സ്പര്‍ശം ആവശ്യമുള്ള പലകാര്യങ്ങള്‍ക്കും ഇവയെ ഉപയോഗിക്കാം. സാമ്പത്തിക ഉപദേഷ്ടാവായോ വ്യക്തിഗത അധ്യാപകനായോ ബോര്‍ഡി ഗാര്‍ഡ് ആയോ ഒക്കെ പ്രവര്‍ത്തിക്കാന്‍ നിയോണിന് സാധിക്കും.

നടനും ടിവി ആങ്കറുമൊക്കെയായി പ്രവര്‍ത്തിക്കാനും നിയോണിന് കഴിയും. നിയോണിന്റെ പ്രിവ്യു മാത്രമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. നിയോണ്‍ ഇനി ബീറ്റാ ടെസ്റ്റിംഗ് ഘട്ടത്തിലേക്കാണ് കടക്കുക. ഇതിനായ പല രാജ്യങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട പാര്‍ട്ട്‌നര്‍മാര്‍ക്ക് ഇവയെ എത്തിച്ചു നല്‍കും. എന്നാല്‍ നിയോണിനെ വാങ്ങണമെങ്കില്‍ കാലതാമസം എടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Share73TweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies