അവയവദാനം: നിര്‍ഭയ കേസിലെ പ്രതികളെ കാണണമെന്ന് എന്‍ജിഒ; എന്തിന്റെ പേരില്‍ ആണെങ്കിലും അനുവദിക്കില്ലെന്ന് കോടതി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവയവദാനം: നിര്‍ഭയ കേസിലെ പ്രതികളെ കാണണമെന്ന് എന്‍ജിഒ; എന്തിന്റെ പേരില്‍ ആണെങ്കിലും അനുവദിക്കില്ലെന്ന് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2020, 04:10 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളെ അവയവ ദാനത്തിന് പ്രേരിപ്പിക്കണ മെന്നാവശ്യപ്പെട്ട റാകോ എന്‍ജിഒ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. അവയവ ദാനവുമായി ബന്ധപ്പെട്ട് സന്ദേശം നല്‍കാന്‍ കുറ്റവാളികളെ നേരിട്ട് കാണാന്‍ അനുവദിക്കണമെന്നും എന്‍ജിഒ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. നിര്‍ഭയ കേസിലെ പ്രതികളുടെ മരണ വാറണ്ട് പ്രഖ്യാപിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് എന്‍ജിഒ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. റോഡ് ആന്റി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(റാകോ) അംഗമായ രാഹുല്‍ ശര്‍മയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

അഡീഷണല്‍ സെഷന്‍സ് ജഡ്ജ് സതീഷ് കുമാര്‍ അറോറയാണ് ഹര്‍ജി പരിഗണിച്ചത്. എന്തൊക്കെ കാരണങ്ങള്‍ നിരത്തിയാലും പ്രതികളെ നേരിട്ട് കാണാനുള്ള സാഹചര്യം ഒരിക്കലും അനുവദിക്കില്ല. തിഹാര്‍ ജയില്‍ അധികൃതരും നേരിട്ട് അനുമതി നല്‍കില്ലെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

മരണ വാറണ്ട് പ്രഖ്യാപിച്ചതിന് ശേഷം പ്രതികളെ കാണാന്‍ ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമാണ് അനുവാദമുള്ളതെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇന്‍ഫാന്‍ അഹമ്മദ് വാദിച്ചു. അപരിചിതര്‍ക്ക് ജയിലില്‍ പ്രവേശനമില്ല. അതുകൊണ്ടു തന്നെ എന്‍ജിഒയുടെ ഹര്‍ജിക്ക് യാതൊരു വിധ സാധുതയുമില്ലെന്നും ഇര്‍ഫാന്‍ വാദിച്ചു.

നിര്‍ഭയ കേസിലെ പ്രതികളായ വിനയ് സിങ് ശര്‍മ്മ, മുകേഷ് സിങ്, അക്ഷയ് കുമാര്‍ സിങ്, പവന്‍ എന്നിവരെ ജനുവരി 22 ന് തൂക്കിലേറ്റാനാണ് കോടതി വിധിച്ചത്. അതിനുള്ള മുന്നൊരുക്കങ്ങളും തിഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറാക്കി കഴിഞ്ഞതായാണ് വിവരം. അടുത്ത ദിവസം ട്രയല്‍ പരിശോധന നടത്തുമെന്ന് ജയില്‍ അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2012 ഡിസംബര്‍ 16 ന് രാത്രിയാണ് ഡല്‍ഹിയില്‍ വെച്ച് നിര്‍ഭയ പെണ്‍കുട്ടി ക്രൂര മാനഭംഗത്തിന് ഇരയായത്. തുടര്‍ന്ന് ഡിസംബര്‍ 29-നാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്. 2013-ല്‍ പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ചെങ്കിലും 2020 ജനുവരി ഏഴിനാണ് മരണ വാറണ്ട് പുറപ്പെടുവിച്ചത്.

Tags: nirbhaya
Share2TweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies