അടുത്ത മാസം മൂന്നിന് ബഹ്റൈൻ ഇന്ത്യൻ ക്ലബ്ബിൽ നടക്കുന്ന അമൃതവർഷം 2020നുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
സ്വാമി അമൃത സ്വരൂപാനന്ദപുരിയുടെ പ്രഭാഷണമാണ് പരിപാടിയുടെ പ്രധാന ആകർഷണം. പരിപാടിയുടെ വിജയകരമായ നടത്തപ്പിനായി മനാമ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം മുഖ്യ പുരോഹിതൻ വിജയകുമാർ മുഖ്യ ചെയർമാനായി 50 അംഗ സംഘാടക സമിതി രൂപീകരിച്ചു
ബഹ്റിൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് സ്റ്റാലിൻ ജോസഫ്, സ്പാക് ഡബ്യൂഎൽഎൽ ചെയർമാൻ പി ഉണ്ണികൃഷ്ണൻ എന്നിവരാണ് വൈസ് ചെയർമാൻമാർ. ചന്ദ്ര ബോസ്, പമ്പാവാസൻ നായർ, സുധീർ തിരുനിലത്ത്, കൃഷ്ണകുമാർ, രാമദാസ്, വർഗ്ഗീസ് കാരയ്ക്കൽ, ഫ്രാൻസിസ് കൈതാരം, ജോബ് ജോസഫ്, പ്രദീപ്, സന്തോഷ് കൈലാസ്, സുരേഷ് കുമാർ, ശ്രീനിവാസ് തുടങ്ങിയവരെ കൺവീനർമാരായും തിരഞ്ഞെടുത്തു. ഇന്റഗ്രേറ്റഡ് അമൃത മെഡിറ്റേഷൻ ടെക്നിക്സ് മുഖ്യ അധ്യാപകൻ ബ്രഹ്മചാരി ബി.ആർ അമിത്തിന്റെ ഐ.എ.എം ടെക്നിക് യോഗയും ധ്യാനവും പരിപാടിയുടെ ഭാഗമായി നടത്തപ്പെടും.