ന്യൂഡല്‍ഹി: വാട്സ്ആപ്പിന്റെ പ്രവര്‍ത്തനം ഭാഗികമായി നിലച്ചതായി റിപ്പോര്‍ട്ട്. വാട്സ്ആപ്പിലൂടെ ചിത്രങ്ങളും വീഡിയോകളും ശബ്ദ സന്ദേശങ്ങളും അയക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് വിവരം. സ്റ്റാറ്റസ് അപ്ഡേഷനുകള്‍ നിലച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം ടെക്സ്റ്റ് മെസേജുകള്‍ അയക്കുന്നതില്‍ ബുദ്ധിമുട്ടില്ല.
വിവിധ രാജ്യങ്ങളില്‍ സമാനമായ പരാതികള്‍ ഉയരുന്നുണ്ട്. വാട്സ്ആപ്പില്‍ മീഡിയ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും തടസങ്ങള്‍ നേരിടുന്നുണ്ട്. ആന്‍ഡ്രോയിഡിലും ഐഒഎസിലും ഒരുപേലെ പ്രശ്നങ്ങളുണ്ട്.
സെര്‍വറിലെ തകരാറാണ് പ്രശ്നത്തിന് കാരണമെന്നാണ് കരുതുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങളൊന്നും ലഭ്യമായിട്ടില്ല. വാട്സ്ആപ്പില്‍ പ്രശ്നം നേരിടുന്നതായി ട്വിറ്ററിലൂടെയാണ് പുറം ലോകം അറിഞ്ഞത്.















