അപ്രതീക്ഷിതമായെത്തിയ മഴയിൽ വലഞ്ഞ് ബഹ്റൈൻ. നിർത്താതെ പെയ്യ്ത മഴ ജനജീവിതത്തെ ബാധിച്ചു.ഇക്കൊല്ലം പതിവിലും വൈകിയെത്തിയ തണുപ്പ് കനക്കുന്നതിനിടെയാണ് ബഹ്റൈനിൽ കനത്ത മഴ പെയ്യതത്.റോഡുകളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനെ തുടർന്ന് പലസ്ഥലങ്ങളിലും വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. 13ഡിഗ്രിയാണ് രാജ്യത്തെ താപനില. വരും ദിവസങ്ങളിൽ മഴയും തണുപ്പും കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്