പട്ടികയിൽ മുന്നിലെത്താൻ ഗോവ; നിലനിൽപ്പിനായി ബ്ലാസ്റ്റേഴ്സ്
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പട്ടികയിൽ മുന്നിലെത്താൻ ഗോവ; നിലനിൽപ്പിനായി ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2020, 01:13 pm IST
FacebookTwitterWhatsAppTelegram

ഗോവ: ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കരുത്തരായ എഫ് സി ഗോവയെ നേരിടും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം ലക്ഷ്യമിട്ടിറങ്ങുന്ന ഗോവയെ തളയ്‌ക്കാനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന് ഇത് നിലനിൽപ്പിന്റെ പോരാട്ടം കൂടിയാണ്. സെമി ഫൈനലിലെത്താനുള്ള അവസാന അവസരത്തിനായി, ശേഷിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ച് പരമാവധി പോയിന്റുകൾ നേടേണ്ടത് ബ്ലാസ്റ്റേഴ്സിന് ആവശ്യമാണ്.

ഹെഡ് കോച്ച് സെർജിയോ ലോബേരയുടെ കീഴിൽ, അഞ്ച് മത്സരങ്ങളിൽ കേരളത്തോട് ഒരിക്കലും തോൽവി വഴങ്ങാത്ത ടീമാണ് എഫ്‌സി ഗോവ. ബ്ലാസ്റ്റേഴ്സിനെതിരെയുള്ള കഴിഞ്ഞ അഞ്ചു മത്സരങ്ങളുടെ ചുമതല വഹിച്ച അദ്ദേഹം നാലെണ്ണത്തിൽ വിജയിക്കുകയും ഒരു സമനില നേടുകയും ചെയ്തു. ശനിയാഴ്ച കേരളത്തിനെതിരെ ടീമിനെ നയിക്കുമ്പോൾ ഈ റെക്കോർഡ് നിലനിർത്താൻ അദ്ദേഹം ശ്രമിക്കുമെന്നുറപ്പാണ്.

ഈ സീസണിൽ സ്ഥിരമായ പ്രതിരോധ വീഴ്ചകൾ കേരളത്തിന് പ്രതികൂലമായി ബാധിച്ചു. ലീഡ് നിലനിർത്താൻ കഴിയാത്തതിനാൽ ടീം വിജയിക്കാനാകുന്ന 12 പോയിന്റുകൾ നഷ്ടപ്പെടുത്തി. ജംഷഡ്പൂരിനെതിരായ അവസാന മത്സരത്തിൽ രണ്ടുതവണ ലീഡ് നേടിയെങ്കിലും ഒടുവിൽ 3-2 ന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു.

ശക്തമായ ഗോവ ടീമിനെതിരെ, കേരളത്തിന്റെ പ്രതിരോധം ഏറെ കൃത്യമായിരിക്കേണ്ടതുണ്ട്. ശനിയാഴ്ചത്തെ മത്സരത്തിനായി ഗിയാനി സുവർ‌ലൂൺ തിരിച്ചെത്തിയില്ലെങ്കിൽ ബാക്ക്‌ലൈൻ സംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തം വ്ലാറ്റ്കോ ഡ്രോബറോവിനാകും. അബ്ദുൽ ഹക്കുവിന്റെ സസ്‌പെൻഷൻ കേരളത്തിന്റെ നിലവിലുള്ള പ്രതിരോധനിരയിലെ പ്രശ്നങ്ങളെ വീണ്ടും പ്രതികൂലമായി ബാധിക്കും. മുഹമ്മദ് റാക്കിപ് മികച്ച ഫോമിലുള്ളത് ടീമിന് ആശ്വാസമാണ്.

ഒഗ്‌ബെച്ചെ, മെസ്സി ബൗളി സഖ്യം ഈ സീസണിൽ 13 ഗോളുകൾ നേടിയിട്ടുണ്ട്. ഇരുവരും ഒരുമിച്ച് കളിക്കുമ്പോൾ, വ്യത്യസ്തങ്ങളായ കളികളിലൂടെയും തന്ത്രങ്ങളിലൂടെയും അവർ പ്രതിരോധക്കാർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്. കൂടാതെ മെസ്സി-ഒഗ്‌ബെച്ചെ സഖ്യത്തിന് മിഡ്ഫീൽഡിൽ നിന്നുള്ള സെയ്ത്യാസെൻ സിംഗ്, ഹാലിചരൻ നർസാരി, മരിയോ ആർക്വസ് എന്നിവരുടെ പിന്തുണയുമുണ്ടാകുമ്പോൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.

കേരള ബ്ലാസ്റ്റേഴ്സിനായി കഴിഞ്ഞ 8 മത്സരങ്ങളിൽ 7 ലും മെസി ബൗളിയോ ഒഗ്‌ബെച്ചെയോ ഗോൾ നേടിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

ShareTweetSendShare

More News from this section

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies