വിജയിച്ചതിന് കാരണം തന്റെ സിക്‌സറുകളല്ല; ഷമിയുടെ അവസാന ഓവറിനെ പ്രശംസിച്ച് രോഹിത് ശര്‍മ്മ
Wednesday, October 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

വിജയിച്ചതിന് കാരണം തന്റെ സിക്‌സറുകളല്ല; ഷമിയുടെ അവസാന ഓവറിനെ പ്രശംസിച്ച് രോഹിത് ശര്‍മ്മ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2020, 12:24 pm IST
Facebook
Twitter
WhatsAppTelegram

ഹാമില്‍ട്ടണ്‍: നിര്‍ണായകമായ മൂന്നാം പരമ്പരയും വിജയിച്ച് ന്യൂസിലന്‍ഡില്‍ ചരിത്രം കുറിച്ചിരിക്കുകയാണ് ടീം ഇന്ത്യ. ആവേശം വാനോളമുയര്‍ത്തിയ മത്സരത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. നിശ്ചിത 20 ഓവറും കഴിഞ്ഞ് സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ തുടര്‍ച്ചയായ രണ്ട് സിക്‌സറുകളിലൂടെയാണ് ഇന്ത്യ കീവീസിനെ മറികടന്നത്.

മത്സരത്തിനു പിന്നാലെ രോഹിത് ശര്‍മ്മയെ പ്രശംസിച്ച് നിരവധിയാളുകള്‍ രംഗത്തു വന്നിരുന്നു. എന്നാല്‍ തന്റെ സിക്‌സറുകളല്ല മത്സരം വിജയിക്കാന്‍ കാരണമെന്നാണ് രോഹിത് പറയുന്നത്. തന്റെ സിക്‌സറുകളല്ല, 9 റണ്‍സ് പ്രതിരോധിച്ച് ഷമി എറിഞ്ഞ അവസാന ഓവറാണ് വിജയം നേടിത്തന്നതെന്നും മഞ്ഞ് വീഴുന്ന സാഹചര്യത്തില്‍ അതൊട്ടും എളുപ്പമല്ലെന്നും രോഹിത് പറഞ്ഞു. ക്രീസില്‍ ഒരറ്റത്ത് 95 റണ്‍സെടുത്ത് ബാറ്റിംഗ് തുടരുന്നയാളും മറ്റേ അറ്റത്ത് അത്രയും അനുഭവസമ്പത്തുള്ള ഒരാളുമാണുണ്ടായിരുന്നത്. ആ ഓവര്‍ നന്നായെറിഞ്ഞ് തങ്ങളെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന ഷമിക്ക് രോഹിത് അഭിനന്ദനങ്ങളും അറിയിച്ചു.

നിശ്ചിത 20 ഓവറില്‍ 179 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ അവസാന ഓവറില്‍ കീവീസിനു വേണ്ടിയിരുന്നത് വെറും 9 റണ്‍സായിരുന്നു. തകര്‍പ്പന്‍ ഫോമില്‍ നായകന്‍ കെയ്ന്‍ വില്യംസണും പരിചയ സമ്പന്നനായ റോസ് ടെയ്‌ലറുമായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ തന്നെ ടെയ്‌ലര്‍ സിക്‌സര്‍ പറത്തി. വിജയ ലക്ഷ്യം 5 പന്തില്‍ മൂന്ന് റണ്‍സ്. രണ്ടാം പന്തില്‍ സിംഗിള്‍ വഴങ്ങിയെങ്കിലും തൊട്ടടുത്ത പന്തില്‍ വില്യംസണെയും അവസാന പന്തില്‍ ടെയ്‌ലറേയും പുറത്താക്കിയ ഷമി മത്സരം സമനിലയില്‍ എത്തിക്കുകയായിരുന്നു.

Share354
Tweet
SendShare

More News from this section

മുംബൈ ഇന്ത്യന്‍സില്‍ വീണ്ടും രോഹിത് ശര്‍മ്മ യുഗമോ? നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍

ഐസിസി പുരസ്‌കാരം ഇന്ത്യയ്‌ക്ക്; ശുഭ്മാന്‍ ഗില്ലിനും ഷെഫാലി വര്‍മ്മയ്‌ക്കും സെപ്റ്റംബറിലെ മികച്ച താരത്തിനുള്ള അംഗീകാരം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളെ ആദരിക്കാന്‍ പ്രധാനമന്ത്രി; ചടങ്ങ് ഒക്ടോബര്‍ 15-ന്

സൂര്യകുമാറിന്റെ റെക്കോര്‍ഡ് ഇനി പഴങ്കഥ; 1,024 പന്തില്‍ 2,000 ടി20 റണ്‍സ് തികച്ച് അഭിഷേക് ശര്‍മ്മ

Latest News

കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം

ഭീകരൻ അഫ്സൽ ഗുരുവിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ, ഉമർ ഖാലിദിന് പിന്തുണ, കശ്മീരിന് സ്വതന്ത്ര്യം കൊടുക്കണമെന്ന് വാദിക്കുന്ന ഒരുത്തി; മകൾക്ക് മാതൃക ഈ നേഹ ബോറയോ? പ്രേം ശൈലേഷിന്റെ കുറിപ്പ്

വീട്ടുമുറ്റത്ത് കിടന്നുറങ്ങിയതിന് 40കാരനെ തല്ലിക്കൊന്നു; ശരീരത്തിൽ 50ലേറെ മുറിവുകൾ; പാലക്കാട് വീണ്ടും ആൾക്കൂട്ട കൊലപാതകം

കടവുംഭാഗം ജൂതപ്പള്ളി ആക്രമണം: പാക് ഭീകരസംഘടനയ്‌ക്ക് ബന്ധമെന്ന് സംശയം; പ്രതിയുടെ ഫോണിൽ നിർണായക വിവരങ്ങൾ; ഡൽഹി, മുംബൈ ഉൾപ്പെടെ നാല് നഗരങ്ങൾ ലക്ഷ്യമിട്ടെന്ന് സൂചന

ഒരു മകൻ ജീവനൊടുക്കി, മറ്റൊരാൾ ജയിലിൽ; എല്ലാത്തിനും കാരണം കൊടുങ്ങല്ലൂർ പൊലീസ്, ഹൃദയംപൊട്ടി പിതാവിന്റെ കുറിപ്പ്

ജന്തര്‍മന്തറില്‍ വിലക്ക് ലംഘിച്ച് പ്രതിഷേധം; സിജെപി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

ബെംഗളൂരുവില്‍ വന്‍ കഞ്ചാവ് വേട്ട; 317 കിലോ കഞ്ചാവുമായി രണ്ട് മലയാളികള്‍ പിടിയില്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies