വെല്ലിംഗ്ടൺ: ഇന്ത്യയ്‌ക്കെതിരായ നാലാം ട്വന്റി20യിൽ ന്യൂസിലൻഡിന് 166 റൺസ് വിജയലക്ഷ്യം. നിശ്ചിത ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 165 റൺസെടുത്തത്. അർദ്ധ സെഞ്ച്വറി നേടിയ മനീഷ് പാണ്ഡെയുടെയും തകർത്തടിച്ച ലോകേഷ് രാഹുലിന്റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണും നിരാശപ്പെടുത്തി.
ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു സ്കോർ 14 ൽ നിൽക്കേ എട്ട് റൺസുമായി സഞ്ജു സാംസൺ മടങ്ങി. പിന്നാലെ വിക്കറ്റുകൾ ഒന്നിനുപിന്നാലെ ഓരോന്നായി പോകുമ്പോഴും രാഹുൽ ഒരു വശത്ത് നിലയുറപ്പിച്ചു. 26 പന്തിൽ 39 റൺസുമായാണ് രാഹുൽ മടങ്ങിയത്.
വാലറ്റത്തെ കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ നടത്തിയ രക്ഷാ പ്രവർത്തനമാണ് ഇന്ത്യൻ സ്കോർ 150 കടത്തിയത്. പാണ്ഡെ 36 പന്തിൽ 50 റൺസുമായി പുറത്താകാതെ നിന്നു. ഷാർദ്ദൂൽ താക്കൂർ 15 പന്തിൽ 20 റൺസ് നേടിയപ്പോൾ പത്താമനായി ഇറങ്ങിയ നവദീപ് സെയ്നി 9 പന്തിൽ 11 റൺസുമായി പുറത്താകാതെ നിന്നു.
മൂന്ന് വിക്കറ്റുകളെടുത്ത സോധിയാണ് ഇന്ത്യൻ നിരയുടെ നട്ടെല്ലൊടിച്ചത്.















