പകരംവീട്ടി കിവീസ്; രണ്ടാം ഏകദിനത്തിലും ജയം; പരമ്പര സ്വന്തം
Wednesday, July 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പകരംവീട്ടി കിവീസ്; രണ്ടാം ഏകദിനത്തിലും ജയം; പരമ്പര സ്വന്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2020, 03:41 pm IST
FacebookTwitterWhatsAppTelegram

ഓക്ക് ലൻഡ്: ട്വന്റി20 പരമ്പരയിൽ ദയനീയമായി തോറ്റതിന് കിവീസ് പകരം വീട്ടി. ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലും ന്യൂസിലൻഡ് ജയം സ്വന്തമാക്കി. 22 റൺസിനാണ് കിവീസിന്റം ജയം. രവീന്ദ്ര ജഡേജയും ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യൻ നിരയിൽ ചെറുത്തുനിന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന്റെ തുടക്കം പതിയെയായിരുന്നു. ഗുപ്റ്റിലും നിക്കോളാസും ചേർന്ന് സ്കോർ പതിയെ ഉയർത്തി. ഗുപ്റ്റിൽ 75 റൺസെടുത്താണ് പുറത്തായത്. മധ്യനിര തകർന്നപ്പോൾ ടെയ് ലർ രക്ഷകനായെത്തി. 73 റൺസുമായി ടെയ് ലർ പുറത്താകാതെ നിന്നതോടെ കിവീസ് സ്കോർ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 273 ആയി.

274 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കത്തിലേ കണക്കു കൂട്ടലുകൾ തെറ്റി. ഓപ്പണർമാരെ ആദ്യം തന്നെ നഷ്ടമായി. നായകൻ വിരാട് കോഹ് ലിയും നിറംമങ്ങി. നാലാം നമ്പറിലെ വിശ്വസ്തൻ ശ്രേയസ് അയ്യരാണ് മധ്യനിരയിൽ പൊരുതിയത്. ശ്രേയസ് 52 റൺസെടുത്ത് മടങ്ങി.

മധ്യനിര ചീട്ടുകൊട്ടാരം പോലെ തകർന്നതോടെ ഒരറ്റത്ത് ഉറച്ചു നിന്നു രവീന്ദ്ര ജഡേജ. വാലറ്റത്തെ കൂട്ടുപിടിച്ച് ജഡേജ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ടീമിനെ വിജയ തീരത്തെത്തിക്കാനായില്ല. നവ്ദീപ് സെയ്നി 45 റൺസുമായി ജഡേജയ്‌ക്ക് മികച്ച പിന്തുണ നൽകി. 55 റൺസെടുത്ത് പത്താമനായി ജഡേജ ക്രീസ് വിട്ടതോടെ ഇന്ത്യ 22 റൺസിന് പരാജയപ്പെട്ടു.

ShareTweetSendShare

More News from this section

ചരിത്ര നേട്ടവുമായി മാനവ്-മനുഷ്; ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പുരുഷ ഡബിള്‍സ് സഖ്യം

‘സ്യൂ’ ഇനി ലോകകപ്പില്‍ മുഴങ്ങില്ല… കണ്ണീരോടെ പടിയിറങ്ങി കാല്‍പ്പന്തുകളുടെ രാജാവ്; ക്രിസ്റ്റ്യാനോയുടെ ലോകകപ്പ് യാത്രയ്‌ക്ക് വിരാമം

ഹാളണ്ടിന്റെ ഗോളുകള്‍ക്കപ്പുറം ലോകകപ്പില്‍ വൈറലായി നോര്‍വേ ആരാധകരുടെ ‘വൈക്കിങ് റോ’; 28 വര്‍ഷത്തിന് ശേഷം തിരിച്ചുവരവിന് ആഘോഷച്ചിഹ്നമായി പുതിയ ആചാരം

കെറ്റലെയര്‍ ഇരട്ടഗോള്‍; അമേരിക്കയെ 4-1ന് തകര്‍ത്ത് ബെല്‍ജിയം ക്വാര്‍ട്ടറില്‍, ഇനി സ്‌പെയിനിനെതിരെ പോര്

ബലോഗന്റെ വിലക്ക് പുനഃപരിശോധിക്കാന്‍ ഫിഫയോട് ആവശ്യപ്പെട്ടിരുന്നു; അന്തിമ തീരുമാനത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ട്രംപ്

പോര്‍ച്ചുഗലിനെ വീഴ്‌ത്തിയ സ്‌പെയിന്‍ ലോക റെക്കോഡില്‍; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ക്ലീന്‍ ഷീറ്റ് പരമ്പര സ്വന്തമാക്കി ടീം

Latest News

പ്രണയസാഫല്യത്തിന് മൈസൂർ: നവദമ്പതികൾക്കായി 8 മനോഹരമായ ഹണിമൂൺ ഇടങ്ങൾ

യുവജന ശാക്തീകരണത്തിന് ഡിജിറ്റൽ ചുവടുവെപ്പ്; കരിയർ, നൈപുണ്യം, മെന്ററിംഗ് ഒരൊറ്റ പ്ലാറ്റ്ഫോമിൽ; ‘യുവപരിപാലൻ ആപ്പ്’ മന്ത്രി ബിന്ദു കൃഷ്ണ തിരുവനന്തപുരത്ത് ലോഞ്ച് ചെയ്യും

‘ഇടതുകാലിലെ മന്ത് വലതുകാലിലായി’; കേരള സർവകലാശാലയിലെ ഭരണമാറ്റത്തിനെതിരെ സിൻഡിക്കേറ്റ് അംഗങ്ങളുടെ വിമർശനം

കനത്ത മഴ: കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

138 ടിക്കറ്റുകൾ, നിറഞ്ഞ യാത്രക്കാർ; സൗജന്യയാത്രാ ബസിൽ വൻ തിരക്ക്; പിൻവാതിലിൽ നിന്ന് ടിക്കറ്റ് നൽകുന്നതിനിടെ കണ്ടക്ടർ റോഡിലേക്ക് തെറിച്ചുവീണു

‘കളക്ടറുടെ നിർദേശം പാലിക്കാതിരുന്നത് ഗൗരവകരം ; പാഠം ഉൾക്കൊള്ളണം, കേന്ദ്രം ഒപ്പമുണ്ട്; പ്രധാനമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് കൈമാറി’; മേപ്പാടി ദുരന്തത്തിൽ സഹായം ഉറപ്പാക്കി സുരേഷ് ഗോപി

കള്ളാടി മണ്ണിടിച്ചിൽ: 18 പേർ അപകടത്തിൽപ്പെട്ടു ; മൂന്ന് മരണം സ്ഥിരീകരിച്ച് അധികൃതർ

മേപ്പാടി ദുരന്തം: മുൻ അനുഭവങ്ങളിൽ നിന്ന് സർക്കാർ പാഠം പഠിച്ചില്ല; ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ല: രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies