ഫ്ളോറിഡ: മഴവില്‍ നിറമുള്ള അപൂര്‍വ്വയിനം പാമ്പിനെ കണ്ടെത്തിയതായി ഗവേഷകര്‍. ഫ്ളോറിഡാ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഫ്ളോറിഡാ ഒക്കല നാഷണല്‍ ഫോറസ്റ്റില്‍ അപൂര്‍വ്വ ഇനം പാമ്പിനെ കണ്ടെത്തിയ വിവരം അറിയിച്ചത്. വനത്തിലൂടെ യാത്ര ചെയ്ത ഒരു യാത്രികനാണ് പാമ്പിനെ കണ്ടെത്തിയത്.
1969 ല്‍ ഫ്ളോറിഡാ മാറിയോണ്‍ കൗണ്ടിയിലാണ് ഇത്തരത്തിലുള്ള പാമ്പിനെ ആദ്യമായി കണ്ടെത്തിയതെന്നാണ് ഫ്ളോറിഡാ മ്യൂസിയം ഓഫ് നാച്ച്വറല്‍ ഹിസ്റ്ററി അധികൃതര്‍ പറയുന്നത്. റെയിന്‍ബോ പാമ്പുകള്‍ എന്നറിയപ്പെടുന്ന ഇവ വെള്ളത്തിനടിയിലുള്ള ചെടികള്‍ക്കിടയിലാണ് കഴിഞ്ഞു കൂടുന്നത്.
നാലടിയോളം നീളമുള്ളവയാണ് ഇവ. ഇവയ്ക്ക് വിഷമില്ലെന്നും അപകടകാരികളല്ലെന്നും ഗവേഷകര്‍ പറയുന്നു. വമ്പന്‍ പാമ്പുകള്‍ ഇവയെ വേട്ടയാടി ഭക്ഷണമാക്കാറുണ്ടെന്നും ഗവേഷകര്‍ പറഞ്ഞു.