കൊറോണ വൈറസ് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസത്തില്‍ എല്ലാത്തരം ലോഞ്ചിംഗ് പരിപാടികളില്‍ നിന്നും പിന്മാറുകയാണെന്ന് ഷവോമി. മാര്‍ച്ച് മാസത്തില്‍ റെഡ്മി നോട്ട് 9 സീരീസ് ആരംഭിക്കാന്‍ കമ്പനി പദ്ധതിയിട്ടിരുന്നെങ്കിലും ഇന്ത്യയില്‍ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവന്റുകള്‍ റദ്ദാക്കാന്‍ കമ്പനി തീരുമാനിക്കുകയായിരുന്നു. ട്വിറ്ററിലൂടെയാണ് ഷവോമി ഇക്കാര്യം അറിയിച്ചത്.
എംഐ ആരാധകര്‍ക്കും ജീവനക്കാര്‍ക്കും മാദ്ധ്യമ സാഹോദര്യത്തില്‍ നിന്നുള്ളവര്‍ക്കുമായി ഓണ്‍ഗ്രൗണ്ട് ലോഞ്ച് ഇവന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനമെടുത്തതായി ഷവോമി ട്വിറ്ററില്‍ കുറിച്ചു. എല്ലാത്തിനുമുപരിയായി നിങ്ങളുടെ ആരോഗ്യവും സുരക്ഷയുമാണ് വിലമതിക്കുന്നുവെന്നും ഷവോമി ട്വിറ്ററില്‍ കുറിച്ചു.
റെഡ്മി നോട്ട് 9, നോട്ട് 9 പ്രോ എന്നിവ മാര്‍ച്ച് 12 ന് പുറത്തിറക്കുമെന്നായിരുന്നു ഷവോമി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓണ്‍ലൈനില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.