ന്യഡല്‍ഹി: കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് രാജ്യം ലോക്ക് ഡൗണ്‍ ആയതിനാല്‍ വീട്ടു സാധനങ്ങളും ഭക്ഷണവും സംഭരിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ട്. പ്രത്യേകിച്ചും അന്യ നാടുകളില്‍ കുടുങ്ങി പോയവര്‍. ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസിലാക്കി അവര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഭക്ഷണശാലകളെ കുറിച്ച് ജനങ്ങളെ അറിയിക്കുന്ന പ്രയോജനകരമായ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിള്‍ മാപ്പ്. ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്ലിക്കേഷനിലാണ് ഈ ഫീച്ചര്‍ ചേര്‍ത്തിരിക്കുന്നത്. റെസ്‌റ്റോറന്റുകള്‍, കെമിസ്റ്റുകല്‍, പെട്രോള്‍, എടിഎം എന്നിവയോടൊപ്പം നിങ്ങളുടെ സമീപത്തെ ഭക്ഷണ ശാലകളിലെ ടേക്ക് എവെ സേവനവും ഡെലിവറി റെസ്റ്റോറന്റും ഗൂഗിള്‍ മാപ്പില്‍ ദൃശ്യമാകും.
ഡെലിവറി ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ പ്രദേശത്ത് വിതരണം ചെയ്യുന്ന സമീപത്തുള്ള റെസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും. ടേക്ക് എവെ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഇത്തരം റെസ്റ്റോറന്റുകളുടെ ലിസ്റ്റ് ലഭിക്കും.
വീടുകളില്‍ നിന്നും മാറി താമസിക്കുന്നവര്‍ ഭക്ഷണത്തിനായി സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി ആപ്ലിക്കേഷനുകളെയാണ് ആശ്രയിക്കുന്നത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ചില പ്രദേശങ്ങളില്‍ റെസ്റ്റോറന്റുകള്‍ പ്രവര്‍ത്തനം നിര്‍ത്തിയതിനാല്‍ സ്വിഗ്ഗി, സൊമാറ്റോ എന്നിവയ്‌ക്ക് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഗൂഗിള്‍ മാപ്പ്‌സിന്റെ പുതിയ സവിശേഷത ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് അവരുടെ പ്രദേശത്ത് ഭക്ഷണം വിതരണം ചെയ്യുന്ന റെസ്റ്റോറന്റുകള്‍ കണ്ടെത്താന്‍ കഴിയും.















