ബാബര്‍ അസം പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; മുന്‍ സ്പിന്നര്‍ നദീം ഖാന്‍ പാക് ക്രിക്കറ്റ് ഹൈ പെര്‍ഫോര്‍മന്‍സ് മേധാവി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബാബര്‍ അസം പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍; മുന്‍ സ്പിന്നര്‍ നദീം ഖാന്‍ പാക് ക്രിക്കറ്റ് ഹൈ പെര്‍ഫോര്‍മന്‍സ് മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 14, 2020, 11:34 am IST
FacebookTwitterWhatsAppTelegram

ലാഹോര്‍: പാകിസ്ഥാന്‍ ക്രിക്കറ്റില്‍ നായകമാറ്റം. ബാറ്റിംഗിലെ കരുത്തനായ ബാബര്‍ അസമിനെ പുതിയ നായകനായി പ്രഖ്യാപിച്ചു. ഇതോടൊപ്പം ഹൈ പെര്‍ഫോര്‍മന്‍സ് കമ്മിറ്റി തലവനായി മുന്‍ അന്താരാഷ്‌ട്ര താരവും മികച്ച സ്പിന്‍ ബൗളറുമായിരുന്ന നദീം ഖാനെയും നിയമിച്ചു.

25കാരനായ ബാബര്‍ അസം നിലവില്‍ അന്തരാഷ്‌ട്ര ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ മാരിലൊരാളായി പേരെടുത്തു കഴിഞ്ഞു. ഏകദിന, ടി20 ടീമിനെയാണ് ബാബര്‍ നയിക്കുക. ടെസ്റ്റ് ടീമിന്റെ നായകനായി  അസ്ഹര്‍ അലി തന്നെ തുടരും.

പൊതു അപേക്ഷ ക്ഷണിച്ചതിലെ 16 പേരില്‍ നിന്നാണ് നദീമിനെ തിരഞ്ഞെടുത്തതെന്ന് ക്രിക്കറ്റ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ ഖ്വാസിം പറഞ്ഞു. കമ്മിറ്റിയില്‍ വസിം അക്രം, ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് മുന്‍ അംഗം ഡേവിഡ് പാഴ്‌സണ്‍, വസീം ഖാന്‍ എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

ക്രിക്കറ്റ് അക്കാദമിയുടെ നവീകരണത്തിനാണ് പുതിയ ചുമതല പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ അക്കാദമിയുടെ ചുമതല വഹിക്കുന്ന മുന്‍ താരം മുദ്ദസര്‍ നാസര്‍, പ്രാദേശിക ക്രിക്കറ്റിന്റെ ചുമതല വഹിക്കുന്ന ഹറൂണ്‍ റഷീദ് എന്നിവരുടെ ചുമതല തീരുന്ന മെയ് 31 ന് ശേഷം നദീം ഖാന്‍ പൂര്‍ണ്ണ ചുമതല ഏറ്റെടുക്കുമെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

ക്രിക്കറ്റ് ബോര്‍ഡിന്റേയും മറ്റ് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളുടേയും നടത്തിപ്പു ചുമതല നദീം ഖാന്‍ ഇനി നിര്‍വ്വഹിക്കണം. നിലവില്‍ പുരുഷ ടീമിനെ തിരഞ്ഞെടുക്കുന്ന കമ്മിറ്റിയുടെ സംയോജകനായിരുന്നു നദീം. 50 വയസ്സുകാരനായ നദീം 1986ലാണ് പ്രാദേശിക ക്രിക്കറ്റിലെത്തിയത്. തന്റെ ടെസ്റ്റ് കരിയറില്‍ ബ്രയാന്‍ ലാറയുടേയും സച്ചിന്റേയും വിക്കറ്റുകള്‍ വീഴ്‌ത്താനായതാണ് ഏറ്റവും വലിയ നേട്ടമായി നദീം മനസ്സില്‍ സൂക്ഷിക്കുന്നത്.

Tags: PAK CRICKETbabar azam
ShareTweetSendShare

More News from this section

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

ഇന്ത്യയുടെ അടുത്ത ടൂര്‍ണമെന്റിന് മുന്നോടിയായി രോഹിത് ശര്‍മ്മയോടും, ഹാര്‍ദിക് പാണ്ട്യയോടും ഫിറ്റ്‌നസ് തെളിയിക്കാന്‍ ആവശ്യപ്പെട്ട് ബിസിസിഐ

സായ്രാജ് ബഹുതുലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ സ്പിന്‍ ബോളിങ് കോച്ച്

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies