ആലപ്പുഴ: ഉള്‍നാടന്‍ ജലഗതാഗതത്തെ മാത്രം ആശ്രയിക്കുന്ന കുട്ടനാട്ടിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി ബോട്ടുകള്‍ ഓടിത്തുടങ്ങി. ട്രാന്‍സ്പോര്‍ട്ട് ബസ്സുകള്‍ ഓടിത്തുടങ്ങിയതിന് പിന്നാലെയാണ് ബോട്ടുകളും യാത്രതുടങ്ങിയത്. ഒന്നര മാസത്തെ ഇടവേളകള്‍ക്ക് ശേഷമാണ് വേമ്പനാട്ടു കായലില്‍ ബോട്ടുകള്‍ ഓടുന്നത്. സാമൂഹിക അകലവും, സാനിറ്റൈസറും നിര്‍ബന്ധമാണെന്ന് യാത്രക്കാര്‍ക്ക് ബോട്ടുടമകള്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രനിരക്ക് രണ്ടു രൂപ വര്‍ദ്ധിപ്പിച്ച് എട്ടു രൂപയാക്കിയിട്ടുണ്ട്
ചെറുവള്ളങ്ങളെ മാത്രം ആശ്രയിച്ച് ദുരിതം സഹിച്ചാണ് ഈ ദിവസങ്ങളില്‍ എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി പോയിരുന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു. ആശുപത്രി ആവശ്യങ്ങള്‍ക്ക് പുറത്തു പോകേണ്ടിയിരുന്നവര്ക്ക് ബോട്ടുസര്‍വ്വീസ് വലിയൊരു ആശ്വാസമാണെന്നും നാട്ടുകാര്‍ പറഞ്ഞു.