ഇടുക്കി: ഇടുക്കിവണ്ടിപ്പെരിയാറില്‍ പോലീസ്കാര്‍ക്ക് നേരെ വധ ഭീഷണി മുഴക്കിയ സിപിഎം നേതാക്കളെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിസ്സാര വകുപ്പുകള്‍ പ്രകാരമാണ് നേതാക്കള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന ശബ്ദ സന്ദേശം ജനം ടിവിക്ക് ലഭിച്ചു.
പോലീസ് സ്റ്റേഷനില്‍ കയറിച്ചെന്ന് വധ ഭീഷണി മുഴക്കിയ സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ് . കുറ്റക്കാരായ നേതാക്കളെ രക്ഷിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കൂട്ടു നില്ക്കുന്നു എന്നാണ് പോലീസിന് ഉള്ളില്‍ നിന്ന് തന്നെ ഉയരുന്ന ആരോപണം. പോലീസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഇതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് വണ്ടിപ്പെരിയാര്‍ സ്റ്റേഷനില്‍ എത്തി സിപിഎം പീരുമേട് ഏരിയാ സെക്രട്ടറി വിജയാനന്ദ്, ജില്ലാ സെക്രട്ടറിയേറ്റംഗം ആര്.തിലകന് എന്നിവര്‍ ഭീഷണി മുഴക്കിയത്.