ലഖ്നൗ: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയന്ത്രണം വലിയ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്ഡൗണ്‍ കാലാവധിയുടെ നാലാം ഘട്ടം തീരുന്ന ജൂണ്‍ 8 മുതല്‍ വലിയ കച്ചവടകേന്ദ്രങ്ങളും ക്ഷേത്രങ്ങളും തുറക്കാനാണ് യോഗി സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇതിനിടെ ജൂണ്‍ 30 വരെ നിയന്ത്രണങ്ങളോടെ തന്നെ ലോക്ഡൗണ്‍ തുടരുമെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
‘ ലോക്ഡൗണ്‍ പുതിയ ഇളവുകളനുസരിച്ച് ക്ഷേത്രങ്ങള്‍,ക്രൈസ്തവ-ഇസ്ലാമിക ആരാധനാ ലയങ്ങള്‍, മാളുകള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ എന്നിവ ജൂണ്‍ 8-ാം തീയതി മുതല്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇന്നു മുതല്‍ എല്ലാ സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന നടപടികള്‍ കൂടുതല്‍ വേഗത്തിലാക്കും. വലിയ സ്ഥാപനങ്ങള്‍ തുറക്കുന്നതു വഴി തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസമാണ് പ്രധാനമായും സര്‍ക്കാറിന്റെ മുന്നിലുള്ള ലക്ഷ്യം.’ സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.
നിര്‍മ്മാണ മേഖലയില്‍ കഴിഞ്ഞമാസം മുതല്‍ പ്രവര്‍ത്തനത്തിനുള്ള അനുമതി നല്കിയി രുന്നതായും സുപ്രധാന നഗരങ്ങളിലാണ് വലിയ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ യാത്ര സുഗമമാക്കുന്നതിന്റെ ഭാഗമായി ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് ബസ്സുകള്‍ സാമൂഹിക അകല നിയന്ത്രണങ്ങളോടെ ജൂണ്‍ 8 മുതല്‍ ഓടിത്തുടങ്ങും.