പത്തനംതിട്ട: ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന്. ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് നടക്കുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് നേരത്തെ കത്ത് നല്‍കിയിരുന്നു.
ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരും ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷനും പങ്കെടുക്കും. തന്ത്രിയോട് ആലോചിച്ച ശേഷമാകും ഭക്തരെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം ഇന്ന് നടക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് ആരംഭിക്കുന്നത് നീട്ടിയിട്ടുണ്ട്. ഇന്നലെ വൈകീട്ട് തുടങ്ങാനായിരുന്നു തീരുമാനിച്ചിരുന്നത്.