ബീജിംഗ്: അതിര്‍ത്തിയില്‍ സംജാതമായ പ്രശ്‌നങ്ങളില്‍ ചൈന ഔദ്യോഗികമായി ധാരണയി ലെത്തിയതായി ബീജിംഗ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു വിഭാഗത്തേയും സൈനിക മേധാവികള്‍ നടത്തിയ ചര്‍ച്ചകളില്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ പരിഹരിക്കു ന്നതില്‍ ധാരണയായതായും സംഘര്‍ഷം ഇല്ലാതാക്കാന്‍ നടപടികള്‍ സ്വീകരിച്ച തായും ബിജിംഗ് വൃത്തങ്ങള്‍ പറഞ്ഞു.
‘ അതിര്‍ത്തിയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട തര്‍ക്ക ങ്ങള്‍ പരിഹരിച്ചു. സൈനിക മേധാവികളും നയതന്ത്ര പ്രതിനിധികളും പരസ്പരം വിഷയങ്ങള്‍ സംസാരിച്ച് പരസ്പരം ബോധ്യപ്പെട്ടു.’ വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു.
ആദ്യഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ നിന്ന് ചൈന രണ്ടു കിലോമിറ്ററും ഇന്ത്യ ഒരു കിലോമീറ്ററും പിന്നിലേക്ക് മാറിയിരുന്നു. അടുത്ത ഘട്ട ചര്‍ച്ച ഈ ആഴ്ച നടക്കുമെന്നും ചൈന അറിയിച്ചു.














