എച്ച് പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

എച്ച് പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 12, 2020, 07:36 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: എച്ച്പി 14എസ് നോട്ട്ബുക്കുകള്‍ അവതരിപ്പിച്ചു. 4 ജി എല്‍ടിഇ കണക്റ്റിവിറ്റിയോടെയാണ് പുതിയ നോട്ട്ബുക്കുകള്‍ എത്തുന്നത്. മുമ്പ് എച്ച്പിയുടെ പ്രീമിയം നോട്ട്ബുക്കുകളില്‍ മാത്രമേ ഇത് ലഭ്യമായിരുന്നുള്ളു. എച്ച്പി 14 എസ് ഐ3, ഐ5 പ്രോസസ്സര്‍ നോട്ട്ബുക്കുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. പവലിയന്‍ എക്‌സ്360 14 ഐ5 പ്രോസസ്സര്‍ ജൂലൈ ഒന്നു മുതല്‍ വിപണിയിലെത്തും. മിതമായ നിരക്കില്‍ എന്റര്‍പ്രൈസ് ഗ്രേഡ് കണക്റ്റിവിറ്റിയും സുരക്ഷയും പുതിയ എച്ച്പി 14 നോട്ട്ബുക്കുകള്‍ ഉറപ്പു നല്‍കുന്നു.

1.53 കിലോഗ്രാം മാത്രമാണ് എച്ച്പി 14എസിന്റെ ഭാരം. ഫാസ്റ്റ് ചാര്‍ജിങ്ങോടുകൂടിയ ബാറ്ററി ഒമ്പത് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കും. 78% സ്‌ക്രീന്‍ ടു ബോഡി മൈക്രോ എഡ്ജ് ഡിസ്‌പ്ലേയാണുള്ളത്. ഐ3 പ്രോസസറും 4 ജിബി റാമുമുള്ള എച്ച്പി 14എസിന് 44,999 രൂപയും ഐ 5 പ്രോസസറും 8 ജിബി റാമുമുള്ള എച്ച്പി 14 എസിന് 64,999 രൂപയുമാണ് വില. എച്ച്പി പവലിയന്‍ എക്‌സ്360 14 ഐ5ന് 84,999 രൂപയാണ് വില. എല്ലാ എച്ച്പി വേള്‍ഡ് സ്റ്റോറുകളിലും ഓണ്‍ലൈന്‍ സ്റ്റോറിലും ഇവ ലഭ്യമാണ്.

എല്ലാ ഉപഭോക്തൃ വിഭാഗങ്ങള്‍ക്കും പ്രീമിയം സവിശേഷതകള്‍ ലഭ്യമാക്കി മികച്ച് സാങ്കേതികവിദ്യകളുടെ സേവനം നല്‍കുക എന്നതാണ് ഞങ്ങളുടെ ശ്രമമെന്ന് എച്ച്പി ഇന്ത്യ മാര്‍ക്കറ്റ് മാനേജിംഗ് ഡയറക്ടര്‍ വിനയ് അവസ്തി പറഞ്ഞു. മെയിന്‍സ്ട്രീം ഉപകരണത്തില്‍ 4 ജി എല്‍ടിഇ ആക്‌സസ് അവതരിപ്പിക്കുന്നതിലൂടെ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് പിസി ഉപയോക്താക്കളുടെ അനുഭവത്തെ ഇത് മാറ്റിമറിക്കും. ഇതിലൂടെ എപ്പോള്‍ വേണമെങ്കിലും എവിടെ നിന്നും ജോലി ചെയ്യാനും പഠിക്കാനും കളിക്കാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിന്‍ഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പുതിയ നോട്ട്ബുക്കുകള്‍ ഇന്‍ ബില്‍റ്റ് ഇന്റല്‍ എക്‌സ് എം എം 7360 4ജി എല്‍ടിഇ 6 വേഗതയേറിയതും സുരക്ഷിതവുമായ കണക്റ്റിവിറ്റി നല്‍കുന്നു. എച്ച്പി ട്രൂ വിഷന്‍ 720പി എച്ച്ഡി ക്യാമറയുടേയും ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് മൈക്രോഫോണിന്റെയും പിന്തുണ ഉപയോക്താക്കളെ കണക്റ്റഡായി നിലനിര്‍ത്തുന്നു. ഭാരം കുറഞ്ഞ 14എസ് നോട്ട്ബുക്കില്‍ അള്‍ട്രാനാരോ ബെസലുള്ള മൈക്രോ എഡ്ജ് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒരു സൂപ്പര്‍ സ്പീഡ് സി ടൈപ്പ്, രണ്ട് എ ടൈപ്പ് , മള്‍ട്ടി മീഡിയ എസ്ഡി കാര്‍ഡ് റീഡര്‍, എച്ച്ഡിഎംഐ എന്നിവ ഉള്‍പ്പെടെ 6 പോര്‍ട്ടുകളുണ്ട്. ജിഗാബൈറ്റ് ഫയല്‍ ട്രാന്‍സ്ഫര്‍ വരെ പിന്തുണക്കുന്ന ബ്ലൂടൂത്ത് 5 കോംബോ കണക്ടിവിറ്റിയുമുണ്ട്.

ഇന്റല്‍ ഐറിസ് പ്ലസ് ഗ്രാഫിക്‌സുള്ള പത്താം തലമുറ ഇന്റല്‍ പ്രോസസറാണ് എച്ച്പി പവലിയന്‍ എക്‌സ്360 14 മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. സുരക്ഷിത കണക്റ്റിവിറ്റിക്കായി 4 ജി എല്‍ടിഇ സിം സ്ലോട്ടും വേഗത്തിലുള്ള ഡാറ്റ കൈമാറ്റത്തിനായി ടൈപ്പ് സി പോര്‍ട്ടും അടങ്ങിയിരിക്കുന്നു. എച്ച്പി പവലിയന്‍ എക്‌സ്360 14ന് 11 മണിക്കൂര്‍ ബാറ്ററി ലൈഫാണുള്ളത്. ഹാന്റ്‌സ് ഫ്രീ ആക്‌സസ് ആമസോണ്‍ അലക്‌സാ വോയ്‌സ് സേവനം, വേക്ക് ഓണ്‍ വോയിസ് സവിശേഷത എന്നിവ പിന്തുണയ്‌ക്കുന്നു. കൂടാതെ ഡ്യുവല്‍ സ്പീക്കറുകള്‍, ബി & ഒ ഓഡിയോ, എച്ച്പി ഓഡിയോ ബൂസ്റ്റ് എന്നിവയുമുണ്ട്. സ്‌ക്രീന്‍ ടു ബോഡി അനുപാതം 82.47% വാഗ്ദാനം ചെയ്യുന്ന 3 വശങ്ങളുള്ള മൈക്രോ എഡ്ജ് ബെസെല്‍ ഡിസ്‌പ്ലേയാണ് എച്ച്പി പവലിയന്‍ എക്‌സ്360 14ല്‍ ഉപയോഗച്ചിരിക്കുന്നത്. പവലിയന്‍ എക്‌സ്360 14 നാച്ചുറല്‍ സില്‍വര്‍ നിറത്തില്‍ ലഭ്യമാണ്.

ഇപ്പോള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഓഫറിലൂടെ ആറുമാസത്തെ സൗജന്യ ഡാറ്റയുള്ള (1.5 ജിബി / ദിവസം) റിലയന്‍സ് ജിയോ സിം സേവനവും ലഭ്യമാണ്. റിലയന്‍സ് ജിയോ സ്റ്റോര്‍ സന്ദര്‍ശിച്ച് ലാപ്‌ടോപ്പ് ഇന്‍വോയ്‌സും സീരിയല്‍ നമ്പര്‍ വിശദാംശങ്ങളും നല്‍കിയാല്‍ ഓഫര്‍ ലഭിക്കും.

ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies