പാലക്കാട് : ജില്ലയ്ക്ക് ഇന്ന് ആശങ്കയുടെ ദിനം. ഇന്ന് 23 പേര്‍ക്കാണ് പാലക്കാട് കൊറോണ സ്ഥിരീകരിച്ചത്. 11 പേര് രോഗമുക്തരായി. നിലവില്‍ ജില്ലയി 135 പേരാണ് ജില്ലയില്‍ ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രോഗം ബാധിച്ചവരില്‍ അഞ്ച് പേര് യുഎഇയില്‍ നിന്നും എത്തിയവരാണ്. യുഎഇയില്‍ നിന്നും എത്തിയ കരിമ്പുഴ, വല്ലപ്പുഴ, പരുതൂര്‍, തേങ്കുറുശ്ശി, കടമ്പഴിപ്പുറം സ്വദേശികള്‍ക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. ഇതിന് പുറമേ ഖത്തറില്‍ നിന്നെത്തിയ തെങ്കര, വെള്ളിനേഴി, കടമ്പഴിപ്പുറം സ്വദേശികള്‍ക്കും, കുവൈത്തില്‍ നിന്നും വന്ന വെള്ളിനേഴി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ബഹറിനില്‍ നിന്നും എത്തിയ കൊടുവായൂര്‍ സ്വദേശിയും ഇന്ന് രോഗം ബാധിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഡല്‍ഹി, രാജസ്ഥാന്, തമിഴ്നാട് , കര്‍ണ്ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് ഇന്ന് ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നെത്തിയ കോട്ടായി സ്വദേശിക്കും, ഷൊര്‍ണ്ണൂര്‍ സ്വദേശികള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രാജസ്ഥാനില്‍ നിന്നെത്തിയ കാരകുറിശ്ശി സ്വദേശിക്കും, കര്‍ണ്ണാടകയില്‍ നിന്നെത്തിയ പെരുമാട്ടി, വണ്ടാഴി മംഗലംഡാം സ്വദേശികള്‍ക്കും, തമിഴ്നാട്ടില്‍ നിന്നും വന്ന മംഗലാംകുന്ന് പൂക്കോട്ട്കാവ്, ഷൊര്‍ണ്ണൂര്‍ കവളപ്പാറ, മണ്ണൂര്‍ പത്തിരിപ്പാല, പല്ലശ്ശന തോട്ടുംകുളമ്പ് സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ചിറ്റൂര്‍ സ്വദേശിയും രോഗം ബാധിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.